ദിലീപ് പീഡിപ്പിച്ചവനല്ല, അയാൾക്ക് സത്യസന്ധമായൊരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ ആൾക്കൂട്ടം; ശാന്തിവിള ദിനേശ് !

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . നാളെ ദിലീപിനെ ഏറെ നിർണ്ണായക ദിവസം ദിവസമാണ് .അതേസമയം
നടൻ ദിലീപിന്റെ ജനപിന്തുണയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിന്റെ പുതിയ ചിത്രത്തിന് പൂജ ചടങ്ങിനെത്തിയ ആളുകൾ അതിന്റെ വ്യക്തമായ തെളിവാണെന്നും ശാന്തിവിള പറഞ്ഞു. ദിലീപ് പീഡിപ്പിച്ചവനല്ല, അയാൾക്ക് സത്യസന്ധമായൊരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ ആൾക്കൂട്ടമെന്നും ശാന്തിവിള പറഞ്ഞു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ ചാനലിലൂടെയായിരുന്നു ശാന്തിവിളയുടെ പ്രതികരണം.

‘ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. തമന്നയാണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ സുരേഷ് ഗോപി ഉണ്ടെന്നും കേൾക്കുന്നുണ്ട്. അപ്പോൾ വലിയ പടമായിരിക്കുമല്ലോ. അന്തിചർച്ചയ്ക്ക് വന്നിരുന്ന് ദിലീപ് അധമനാണെന്ന് പറയുന്നവരുടെ മുഖത്തടിക്കുന്നതിന് സമമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങിയാനായി തടിച്ച് കൂടിയ ജനങ്ങൾ’.

‘ഓരോ പെൺകുട്ടികളും ദിലീപിന്റെ അടുത്ത് പോയി സെൽഫി എടുക്കുന്നത് കണ്ടു. ഒരു പീഡന വീരനൊപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ? ദിലീപ് പീഡിപ്പിച്ചവനല്ല, അയാൾക്ക് സത്യസന്ധമായൊരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ ആൾക്കൂട്ടം’

ഒരു സൂപ്പർ സ്റ്റാറിന് വേണ്ട ഒന്നും തന്നെ ദിലീപിൽ ഇല്ല. അയാൾ കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താരപദവി. അയാളുടെ സിനിമകൾ ഓരോന്നും വിജയിക്കുകയും കൈവിട്ട് പോയ താരപദവി തിരിച്ച് പിടിക്കാൻ സാധിക്കട്ടെയെന്നുമാണ് ആഗ്രഹിക്കുന്നത്. ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ’.

എന്തൊരു മാനസിക സംഘർഷമാണ് ദിലീപ് നേരിടുന്നത്. അയാളെ പെടുത്തി, അനുജനെയും അളിയനേയും പെടുത്തി. ഭാര്യ കാവ്യയെ നിരന്തരം സമ്മർദ്ദത്തിലാക്കി, അവരുടെ അമ്മയേയും കുടുംബത്തേയും സമ്മർദ്ദത്തിലാക്കി. എന്ത് പറഞ്ഞാലും അത് വേറെ രീതിയിൽ വ്യഖ്യാനിക്കപ്പെടും. ദിലീപിന് ഇപ്പോൾ ഒന്നും വാതുറന്ന് പറയാനാകില്ല. അതുകൊണ്ടാണ് അന്തിച്ചർച്ചക്കാർ അയാളെ തെറിവിളിക്കുമ്പോൾ അയാൾ മിണ്ടാതിരിക്കുന്നത്’.

‘ദിലീപിന്റെ ക്ഷമ സമ്മതിക്കണം, എന്തൊക്കെ ആരോപണങ്ങൾ അയാൾക്കെതിരെ ഉയർന്നത്. എനിക്ക് തത്കാലം നിന്ന് പിഴയ്ക്കാൻ ഒരു 10 ലക്ഷം രൂപ തരാൻ ദിലീപ് സന്നദ്ധനാണ്, ചേട്ടൻ അത് വാങ്ങണം എന്ന് പറഞ്ഞ് വീട്ടിൽ വന്ന് കണ്ടിട്ടും അത് ഞാൻ വാങ്ങിയില്ല’.

ബാലചന്ദ്രകുമാർ പറഞ്ഞ കള്ളത്തരം ചാനലുകളിൽ ദിലീപിന് വേണ്ടി സംസാരിക്കാൻ 10 ലക്ഷം ശാന്തിവിള ദിനേശിന് ഓഫർ ചെയ്തുവെന്നാണ്. എന്നാൽ അത് അങ്ങനെയല്ല. സിനിമയോ സീരിയലോ ചെയ്ത് തവണകളായി പണം തിരിച്ചോയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാർ കാണാൻ വന്നത്. ആ പണം വാങ്ങിയില്ലെന്ന് ബാലചന്ദ്രകുമാർ സത്യസന്ധമായി പറഞ്ഞല്ലോ’.

‘ദിലീപിനെതിരെ അന്തിചർച്ചയിൽ കള്ളങ്ങൾ മാത്രം പറയുന്നവർക്ക് ദിലീപിന്റെ ജനസ്വാധീനത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകില്ല. കൊട്ടാരക്കര ക്ഷേത്രത്തിൽ ദിലീപിനെ കാണാൻ എത്തിയവരെ കണ്ടപ്പോൾ തന്നെ മനസിലായി ദിലീപിന്റെ ജനസ്വാധീനത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന്’.

AJILI ANNAJOHN :