കുഞ്ഞിരാമായണം ചെയ്യുമ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു, പക്ഷെ ഇപ്പോൾ അങ്ങനയല്ല മനസ്സ് തുറന്ന് ബേസിൽ ജോസഫ് !

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും മലയാളികളുടെ മനം കവർന്ന താരം കൂടിയാണ് ബേസിൽ. തമാശ റോളുകളും അതിൽ നിന്ന് സീരിയസ് വേഷങ്ങളിലും നായകനായും എത്തിയ ബേസിൽ ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നൽ മുരളി’എന്നീ സിനിമകളിലൂടെ മികച്ച സംവിധായകൻ എന്ന നിലയിലും തിളങ്ങി. സംവിധാനം ചെയ്തതിനേക്കാൾ കൂടതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സംവിധാനമാണ് ഇഷ്ടം എന്നാണ് ബേസിൽ പറയുന്നത്.

ജീവിതത്തിൽ ഏറ്റവും ഇഷ്ടത്തോടെ കടന്നുവന്നതും ഇനി തുടരാൻ ആഗ്രഹിക്കുന്നതും സംവിധായകൻ എന്ന റോൾ ആണ് എന്നും ‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു, പക്ഷെ അത് വിജയിച്ചതോടെ പ്രേക്ഷകർ തന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ തുടങ്ങി എന്നും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി

സംവിധായകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വവും ജോലിയോടുള്ള സമീപനവും മാറ്റേണ്ടതായിരുന്നു. ‘അപ് ആൻഡ് ഡൗൺ’ എന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം കുഞ്ഞിരാമായണവും പടയോട്ടവും വൈറസും ജോജിയും ജാൻ എ മനും ഉല്ലാസവുമൊക്കെ പിന്നിട്ട് ഇപ്പോൾ പാൽതു ജാൻവറിൽ എത്തി നിൽക്കുന്നു. പുതിയ ഒന്ന് രണ്ട് സിനിമകളിലും ഞാൻ ആഭിനയിക്കുന്നുണ്ട്. പക്ഷെ അപ്പോഴും സംവിധായകൻ എന്ന നിലയിലുള്ള മേൽവിലാസം തന്നെയാണ് ഞാൻ ഇതിനേക്കാളുമൊക്കെ മുകളിൽ ആഗ്രഹിക്കുന്നത്,’ ബേസിൽ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :