ഏവരേയും ഈറനണിയിച്ച ഡിമ്പലിന്റെ കഥ കെട്ടുകഥയോ ? ബിഗ് ബോസിൽ പറയാൻ വേണ്ടി തയ്യാറാക്കിയ തിരക്കഥ!

കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ ഡിമ്പൽ പറഞ്ഞ കഥ ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു സിനിമാക്കഥപോലെ തോന്നുന്ന അത്രയും ഹൃദയ സ്പർശിയായ കഥയായിരുന്നു ഡിമ്പലിന്റെ ജീവിതത്തിൽ ഉണ്ടായത്. സ്കൂൾ ജീവിതത്തിൽ കട്ടപ്പനയിൽ തനിക്കുണ്ടായിരുന്ന സുഹൃത്തിന്റെ കഥയായിരുന്നു ഡിമ്പൽ മറ്റുള്ളവർക്കായി പങ്കു വച്ചത്. ആത്മ സുഹൃത്തായ ജൂലിയറ്റിന് ഒപ്പമുള്ള തന്റെ കുട്ടിക്കാലവും അവർ ഒരുമിച്ച് സ്കൂളിൽ പോയതും വഴിയിലെ കാഴ്ചകളും സംസാരങ്ങളും അതോടൊപ്പം അവൾ മരിക്കുന്നതിന് മുൻപ് അവസാനമായി കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിക്കുന്നതും ഒക്കെ കഥയിലുണ്ടായിരുന്നു. വളരെ വികാരത്തോടെ അവതരിപ്പിച്ച കഥ ആദ്യമായി പറയുന്നു എന്നാണ് ഡിമ്പൽ പറഞ്ഞതെങ്കിലും ഒരു ആലോചന കൂടി ഇല്ലാതെ വളരെ വ്യക്തമായിട്ടായിരുന്നു അത് അവതരിപ്പിച്ചത്. ആ അവതരണ മികവും ശ്രദ്ധ നേടിയിരുന്നു.

കഥ വൈറലായതോടെ ചർച്ചയും ചൂടുപിടിച്ചു. ആദ്യം സഹതാപത്തിൽ സോഷ്യൽ മീഡിയ കഥ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ജൂലിയറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന ഡിമ്പലിന്റെ ചിത്രങ്ങളായിരുന്നു വൈറലായിരുന്നത് .അത് പലതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്നു.തന്റെ ഉറ്റ സുഹൃത്തിന്റെ സ്നേഹം ഇന്നും കാത്ത് സൂക്ഷിക്കുന്ന താരത്തിന്റെ സ്നേഹത്തെ ബഹുമാനിച്ച് ആർമി ഗ്രൂപ്പുകൾ വരെ ഉണ്ടായിത്തുടങ്ങി. ഒറ്റ ദിവസം കൊണ്ട് ഡിമ്പലിന് ആരാധക പ്രവാഹമായിരുന്നു.

എന്നാൽ വളരെ പെട്ടന്ന് തന്നെ സാഹചര്യം മാറി. അതായത് സംഭവം നേരെ തിരിഞ്ഞു . ഈ കഥയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലായിരുന്നു പിന്നീടുള്ള പോസ്റ്റുകൾ. ഡിമ്പൽ പറഞ്ഞ കഥ കളവാണ് എന്നും ഇതിൽ സത്യമില്ല എന്നും മറ്റുള്ളവരുടെ സഹതാപം നേടിയെടുക്കാൻ ഡിമ്പൽ തയ്യാറാക്കി പഠിച്ചു പറഞ്ഞ തിരക്കഥയാണെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്.

സഫ്‌വാൻ പി കെ എന്ന വ്യക്തിയുടെ പോസ്റ്റാണ് ഇത്തരത്തിൽ വൈറലായിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. എല്ലാം പ്രീ പ്ലാൻഡ് ആണ്. സിമ്പതി കിട്ടാൻ വേണ്ടി സ്ക്രിപ്റ്റഡ് കഥയും കൊണ്ട് വന്നിരിക്കുന്നു. ഈ ടാറ്റു അടക്കം . ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ മരിച്ച കൂട്ടുകാരിയുടെ വീട്ടിൽ പോയി ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. അതും ഈ ഡിസമ്പറിൽ തന്നെ. (അതിന് മുൻപ് കൂട്ടുകാരിയുടെ ഓർമ്മ ഇല്ലായിരുന്നോ , ഈ ബിഗ് ബോസ് ഓഡിഷൻ കഴിയാൻ വെയ്റ്റ് ചെയ്യണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. ) ഇരുപത് കൊല്ലം മുൻപ് ഏഴാം ക്ലാസ്സിൽ പഠിച്ച കൂട്ടുകാരിയുടെ യൂണിഫോം ആണെന്ന് പറഞ്ഞു ഒരു പുതിയ യൂണിഫോം തൈപ്പിച്ചിട്ട് ഫോട്ടോ എടുക്കുന്നു. (ഇരുപത് വര്ഷം മുന്നേ ഏഴാം ക്ലാസ്സിൽ പഠിച്ച ഒരു കുട്ടിയുടെ യൂണിഫോം ഇപ്പൊ ഡിമ്പൽ ധരിച്ചപ്പോൾ ഇത്രയും വലുപ്പം ഉണ്ടെങ്കിൽ അന്ന് ആ കുഞ്ഞിന്റെ വലുപ്പം എന്തായിരുന്നു എന്നൊന്നും ചോദിക്കരുത് , കഥയിൽ ചോദ്യമില്ല..)

മരിച്ച കൂട്ടുകാരിയുടെ ഡേറ്റ് ഓഫ് ബർത്ത് പച്ച കുത്തി എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചത് കണ്ടു . ആ പച്ച കുത്തിയതും ബിഗ് ബോസ് ഓഡിഷന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ആണെന്നത് തികച്ചും യാദൃശ്ചികം മാത്രം. ബിഗ് ബോസ് ഓഡിഷൻ കഴിയുന്നു , സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നു മരിച്ച കൂട്ടുകാരിയുടെ വീട്ടിൽ പോയി ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നു . കൂട്ടുകാരിയുടെ യൂണിഫോം ആണെന്ന് പറഞ്ഞ് പുതിയ ഡ്രസ്സ് തയിപിച്ച് ഇട്ട് ഫോട്ടോ എടുക്കുന്നു. അവിടെ നിന്നും കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ചോദിച്ചുമനസിലാക്കി ജനുവരിയിൽ പച്ച കുത്തുന്നു. ഫെബ്രുവരിയിൽ ബിഗ് ബോസ്സിൽ വരുന്നു. എന്നിട്ട് ആ ആ കഥന കഥ എടുത്തു വിളമ്പുന്നു. സോഷ്യൽ മീഡിയയിൽ പി ആർ ടീമും അതേ കഥ വിവരിച്ച് സിമ്പതി വാരിക്കൂട്ടൂന്നു. അടിപൊളി. ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്

Noora T Noora T :