ദിലീപേട്ടാ ഇതാണു അഖിൽ മാരാർ” ദിലീപ് ഫാൻസ് സംസ്ഥാന പ്രസിഡൻ്റ് റിയാദ് എന്നെ പരിചയപ്പെടുത്തിയപോൾ ചിരിച്ചു കൊണ്ട് ആ മനുഷ്യൻ്റെ മറുപടി ഇതായിരുന്നു ;അഖിൽ മാരാർ

രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് സിനിമയ്ക്ക് ആരംഭംകുറിച്ചത്.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത് .തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രംകൂടിയാണിത്. ദിലീപ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് വി നായക അജിത്, അരുൺ ഗോപി, സിദ്ദിഖ്, ഉദയ്കൃഷ്ണൻ, എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു. വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി, ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്.

ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഉദയ് കൃഷണയുടേതാണ് തിരക്കഥ.സാം.സി.എസ് സം​ഗീത സംവിധാനവും ഷാജി കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു .എഡിറ്റിംഗ് -വിവേക് ഹർഷൻ. കോസ്റ്റ്യൂം ഡിസൈൻ -പ്രവീൺ വർമ്മ. മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്. അസ്സോസ്സിയേറ്റ് ഡയറക്ടർ -റാം പാർത്ഥൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -ഷിഹാബ് വെണ്ണല. പ്രൊജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്. ഫോട്ടോ -രാംദാസ് മാത്തൂർ.സെപ്റ്റംബർ പതിനഞ്ചു മുതലാണ് ചിത്രീകരണം തുടങ്ങുക. ഇപ്പോഴിതാ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയകാൻ അഖിൽ മാരാർ . ഫേസ്ബുക്കിലൂടെയാണ് താരം ആശംസകൾ അറിയിച്ചത് . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ദിലീപേട്ടാ ഇതാണു അഖിൽ മാരാർ” ദിലീപ് ഫാൻസ് സംസ്ഥാന പ്രസിഡൻ്റ് റിയാദ് എന്നെ പരിചയപ്പെടുത്തിയപോൾ ചിരിച്ചു കൊണ്ട് ആ മനുഷ്യൻ്റെ മറുപടി.. എനിക്ക് വേണ്ടി തെറി വിളി കേൾക്കുന്ന ആൾ അല്ലേ…ദിലീപ് -അരുൺ ഗോപി – ഉദയ് കൃഷ്ണ ടീമിൻ്റെ പുതിയ പ്രോജക്ട്..
അജിത്ത് വിനായക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണി അണ്ണൻ്റെ അഞ്ചാമത്തെ നിർമാണം..
ആദ്യമായി തമന്ന മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകത ഉള്ള പ്രോജക്ട്.. എല്ലാ വിധ ഹൃദയം നിറഞ്ഞ ആശംസകളും..

അതെ സമയം നടിയെ ആക്രമിച്ച കേസിലും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്ന വ്യക്തിയാണ് അഖിൽ മാരാർ.
അതിജീവിക്കാൻ പാടുപെടുന്നത് നടൻ ദിലീപ് ആണെന്നു നഷ്ടപെട്ടത് അയാൾക്ക് മാത്രമാണെന്നും ദിലീപ് തിരിച്ചുവരാതിരിക്കാനാണ് ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും മുൻപ് അഖിൽ പറഞ്ഞിരുന്നു .
ദിലീപിനെ കുടുക്കാൻ വേണ്ടി സിനിമ,വ്യവസായ,രാഷ്ട്രീയ മേഖലകളിൽ നിന്ന് ആരെങ്കിലും ഗൂാലോചന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. നടിയെ ഓടുന്ന വാഹനത്തിൽ കൊച്ചി പോലൊരു സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ മാത്രം വിഡ്ഢിയാണോ ദിലീപെന്നും സംവിധായകൻ ചോദിച്ചു.

ബാലചന്ദ്രകുമാർ ഈ കേസിൽ വന്നത് കഴിഞ്ഞ വർഷമാണ്. അയാളുടെ ആരോപണങ്ങൾക്ക് നടി ആക്രമിക്കപ്പെട്ട കേസുമായി എന്താണ് ബന്ധം? ബാലചന്ദ്രകുമാർ പറഞ്ഞത് ദിലീപ് അന്വേഷണ ഉദ്യോദസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്.ഇതും പീഡന കേസും തമ്മിൽ യാതൊരു ബന്ധവുമില്ല’.

നാല് വർഷം കഴിഞ്ഞിട്ട് ഇപ്പോൾ പുതിയതായി ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന എന്ത് തെളിവാണ് പോലീസ് കൊണ്ടുവന്നത്. തുടക്കത്തിൽ തന്നെ കേരള പോലീസും ആഭ്യന്തര വകുപ്പും ദിലീപിനെതിരെ എന്ന നിലപാടാണ് കൈക്കൊണ്ടത്. അന്ന് മാധ്യമങ്ങളും സിനിമാ ലോകം ഒന്നടങ്കവും ദിലീപിനെതിരായിരുന്നു.‌ അതുകൊണ്ട് ബാലചന്ദ്രകുമാർ ഉണ്ടായത് കൊണ്ടാണ് ദിലീപിന് നഷ്ടം സംഭവിച്ചതെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല’, അഖിൽ മാരാർ പറഞ്ഞു.’2017 ൽ ദിലീപ് ജയിലിൽ പോയത് ബാലചന്ദ്രകുമാർ കാരണമല്ല. അന്നദ്ദേഹം ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. 2017 ന് ശേഷം ബാലചന്ദ്രകുമാറിന് മാനസികമായി ഉണ്ടായ വിഷമത്തെ തുടർന്ന് അദ്ദേഹം ചില വെളിപ്പെടുത്തൽ നടത്തുന്നു. ആ വെളിപ്പെടുത്തലിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. അതിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോ എന്നാണ് അന്വേഷിക്കേണ്ടത്.ദിലീപ് പ്രതിയണെന്ന് തെളിയിക്കുന്ന ഒന്നും ഇതുവരെ വന്നിട്ടില്ല. ചില കഥകൾ മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നതല്ലാതെ’.

‘നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊല്ലാൻ തീരുമാനിക്കാൻ മാത്രം ദിലീപ് വെളിവില്ലാത്ത മനുഷ്യനാണോ? ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്താണ്, തനിക്ക് ശത്രുതയുള്ള നടിയുടെ നഗ്ന ദൃശ്യമോ ഇറോട്ടിക് സീനോ പകർത്തി പ്രചരിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്നതാണ്. ഇതിനായി പ്രതിക്ക് 10,000 രൂപയാണ് ദിലീപ് അഡ്വാൻസ് കൊടുത്തതെന്നാണ് പോലീസ് പറഞ്ഞത്.
ഒരു കോടിയുടെ ക്വട്ടേഷന് 10,000 രൂപ അഡ്വാൻസ് വാങ്ങുന്ന ലോകത്തെ ആദ്യ ക്രിമിനലായിരിക്കും പൾസർ സുനി’.എന്നും അദ്ദേഹം മുൻപ്പ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചത്.

AJILI ANNAJOHN :