ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച കൂട്ടുകെട്ടാകുമോ ? എന്തായാലും രണ്ടുപേർക്കിടയിലും നല്ല ഒരു കെമിസ്ട്രി ഉണ്ട് ! മറ്റൊരു പേർളി ശ്രീനിഷോ

ബിഗ് ബോസ് തുടങ്ങി ആദ്യ മൂന്ന് ദിനങ്ങൾ കഴിയുമ്പോൾ തന്നെ കൂട്ടാക്കാൻ പറ്റിയവരെ ഒക്കെ ചേർത്ത് നല്ല ഒരു കൂട്ടുകെട്ട് ബിഗ് ബോസ്സ് കുടുംബത്തിൽ നടക്കുന്നുണ്ട്. ചെറിയ ചെറിയ കൂട്ടുകെട്ടുകളും വലിയ കൂട്ടം കൂടലുമായി ശാന്തമായ അന്തരീക്ഷത്തിലാണ് ഇപ്പോഴും മത്സരം പോയിക്കൊണ്ടിരിക്കുന്നത്. ഇതിൽ ശ്രദ്ധിക്കപ്പെട്ട രണ്ടുപേരാണ് റിതുവും അഡോണിയും. അവർ പലപ്പോഴും ഒന്നിച്ചായിരിക്കും. വളരെ പക്വത തോന്നിപ്പിക്കുന്ന സംസാരങ്ങളാണ് അവർക്ക് ഇടയിൽ നടക്കാറുള്ളതും. അവർ മത്സരത്തെ വളരെ കാര്യമായി തന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്കിടയിൽ മത്സരത്തിന്റെ ചർച്ചകളാണ് ഇതുവരെയും വന്നിട്ടുള്ളത്. ആര് പുറത്താകും, എത്തരത്തിൽ മറ്റ് മത്സരാർത്ഥികളോട് ഇടപെടണം, അതിനൊക്കെ പുറമെ അവിടെ നടക്കുന്ന പല രഹസ്യങ്ങളും അവർ പങ്കുവെക്കുന്നുണ്ട്.

ഇതിനൊക്കെ പുറമെ അവർ അവരുടെ ഇടയിലുള്ള സൗഹൃദത്തെ കുറിച്ചും വാചാലമാകുന്നുണ്ട്. ഒരേ പോലെ ചിന്തിക്കുന്നതിനാലാണ് ഇത്തരത്തിൽ കൂട്ടുകൂടാൻ കഴിയുന്നത് എന്നും അവർ മനസ്സിലാകുന്നുണ്ട്. അതായത് രണ്ടാൾക്കും ഇടയിൽ നല്ല ഒരു കെമിസ്ട്രിയ്ക്ക് സാധ്യത കാണുന്നുണ്ട്.

റിതു മന്ത്രയെ കുറിച്ച് അധികം ആളുകൾക്കും അത്ര അറിവ് ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത റിതു കണ്ണൂർ സ്വദേശിനിയാണ്. മത്സരം തുടങ്ങിയ സമയത്ത് റിതു എന്ന പേര് ചർച്ചയായിരുന്നു. സോഷ്യൽ മീഡിയ റിതുവിന്റെ മറ്റൊരു പേര് കുത്തിപ്പൊക്കുകയുണ്ടായി. മിസ് ഇന്ത്യ മത്സരത്തിലുൾപ്പെടെ റിതു, അനുമോൾ ആർ എന്ന പേരിലാണ് മത്സരിച്ചതെന്ന തെളിവോടെയായിരുന്നു സോഷ്യൽ മീഡിയയിൽ അവകാശവാദം ഉണ്ടായത്. ഇതിനെകുറിച്ച് കാര്യമായി പ്രതികരണം റിതു നടത്തിയിട്ടില്ല.

അതേസമയം റിതു ബിഗ് ബോസിനുള്ളിൽ പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഇടപെടുന്നത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ വളരെ ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തുന്നുമുണ്ട് . ടാസ്ക്കുകളിലും സജീവമായി തന്നെ റിതു പങ്കെടുക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട റിതു പിന്നെ അമ്മയുടെ തണലിലാണ് വളര്‍ന്നുവന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച താരം പിന്നീട് ഉയരങ്ങള്‍ കീഴടക്കാന്‍ തീരുമാനിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു.

ഇതുപോലെ തന്നെ നല്ല നിലവാരമുള്ള പശ്ചാത്തലം തന്നെയാണ് അഡോണി ജോണിനും ഉള്ളത്. കോളേജ് മത്സരവേദികളിലെ നിറസാന്നിധ്യം, പേഴ്സണാലിറ്റി പുരസ്കാര ജേതാവ്, ലേണിംഗ് അപ്ലിക്കേഷനിൽ വീഡിയോ പ്രസന്റർ എന്നിങ്ങനെ നീളുന്നു അഡോണിയുടെ ചരിത്രം. ഹീബ്രു വാക്കിൽ നിന്നുള്ള പേരാണ് അഡോണി എന്ന് അവതരണ വേളയിൽ മോഹൻലാലിനോട് പറയുകയുണ്ടായിരുന്നു. പ്രാസംഗികൻ ആയ അഡോണി വാക്കുകളെ കൊണ്ട് അമ്മാനം ആടുന്നവൻ എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. മഹാരാജാസിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച് ഡി ചെയ്യുകയാണ് ഇപ്പോൾ അഡോണി.

കേരളത്തിലുടനീളം പ്രസംഗം,ഡിബേറ്റ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് പേഴ്സണാലിറ്റി, ആർ ജെ ഹണ്ട് എന്നിങ്ങനെ വിവിധ മത്സര വേദികളിലെ നിറസാന്നിധ്യമായിരുന്നു അഡോണി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിബേറ്റ് മത്സരമായ ഫെഡറൽ ബാങ്ക് സ്പീക്ക്‌ ഫോർ ഇന്ത്യയുടെ കേരള എഡിഷനിൽ 2019 ലെ റണ്ണർ അപ്പ്‌ ആയിരുന്നു. അങ്ങനെ അനവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം . ചുരുക്കത്തിൽ നല്ല അറിവുള്ള വ്യക്തിയാണ് എന്ന് മനസ്സിലാക്കാം . പിന്നെ …. ഇവർ ഇരുവരും പേർളിയുടെയും ശ്രീനീഷിന്റെയും പാതയിലെത്തുമോ എന്നൊന്നും ഇപ്പോൾ പറയാനൊക്കില്ല.

Noora T Noora T :