കാണാതെപോയൊരു ഇരട്ട സഹോദരനെ കണ്ടെത്തിയതുപോലെയുള്ളൊരു സന്തോഷം, ഭയങ്കര അത്ഭുതം, പക്ഷേ ഇത് ഓണനാളിൽ ഏറെ അത്ഭുതപ്പെടുത്തിയ സമ്മാനത്തെ കുറിച്ച് ഗിന്നസ് പക്രു!

മലയാളികളുടെ പ്രിയതാരമാണ് അജയകുമാർ എന്ന ഗിന്നസ് പക്രു.അജയ് കുമാര്‍, സിനിമയിലെത്തിയതോടെയാണ് ഉണ്ടപക്രുവായി അറിയപ്പെട്ടു തുടങ്ങിയത്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിൽ ഇടം നേടിയതോടെ അദ്ദേഹം ഗിന്നസ് പക്രു എന്നറിയപ്പെട്ടു. സിനിമാ മേഖലയിൽ ഇതിനകം ഉയരങ്ങള്‍ കീഴടക്കിയ ഗിന്നസ് പക്രു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഓണത്തിന് തനിക്ക് കിട്ടിയ വലിയൊരു സമ്മാനത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുമുണ്ട്.

അജയ് കുമാര്‍, സിനിമയിലെത്തിയതോടെയാണ് ഉണ്ടപക്രുവായി അറിയപ്പെട്ടു തുടങ്ങിയത്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിൽ ഇടം നേടിയതോടെ അദ്ദേഹം ഗിന്നസ് പക്രു എന്നറിയപ്പെട്ടു. സിനിമാ മേഖലയിൽ ഇതിനകം ഉയരങ്ങള്‍ കീഴടക്കിയ ഗിന്നസ് പക്രു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഓണത്തിന് തനിക്ക് കിട്ടിയ വലിയൊരു സമ്മാനത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുമുണ്ട്.


ഗിന്നസില്‍ മൂന്ന് തവണ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവും ആയതിന് ഗിന്നസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 76 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള പക്രു ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമായും നിർ‍മ്മാതാവായും പുരസ്കാരം നേടിയത് അത്ഭുത ദ്വീപ്, കുട്ടിയും കോലും, ഫാൻസി ഡ്രസ് സിനിമകളിലൂടെയാണ്.പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എൻ്റെ കൊച്ചു മെഴുക് പ്രതിമ! നന്ദി, ഹരി കുമാർ എന്ന് കുറിച്ചുകൊണ്ട് ഒരു വീഡിയോയാണ് പക്രു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഹരികുമാർ എന്ന ശിൽപി തനിക്കായി സമ്മാനിച്ച മെഴുക് പ്രതിമയാണ് പക്രു പരിചയപ്പെടുത്തിയിരിക്കുന്നത്.

1985ൽ ആദ്യമായി അജയ് കുമാര്‍ അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരിൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്. അത്ഭുതദ്വീപിലൂടെയാണ് ആദ്യമായി നായകനായി. പിന്നീട് ഇളയരാജ എന്ന സിനിമയിലും ഇദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിൽ സഹനടനായും ഹാസ്യ താരമായുമൊക്കെ തിളങ്ങിയിട്ടുമുണ്ട്. ലോക്‍ഡൗൺ കാലത്ത് മകളോടൊപ്പം യൂട്യൂബ് ചാനലിലും ഏറെ സജീവമാണ്.

കാണാതെപോയൊരു ഇരട്ട സഹോദരനെ കണ്ടെത്തിയതുപോലെയുള്ളൊരു സന്തോഷം. ഭയങ്കര അത്ഭുതം, പ്രത്രീക്ഷിത്താത്ത ഒരുപിടി സമ്മാനങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇത് ഓണനാളിൽ ഏറെ അത്ഭുതപ്പെടുത്തിയ സമ്മാനം. രണ്ടുമാസം കൊണ്ടാണ് ഏറെ കൃത്യതയോടെ ഹരികുമാർ ഇത് പൂർത്തിയാക്കിയത്, ശിൽപം അനാച്ഛാദനം ചെയ്തുകൊണ്ട് മാധ്യമങ്ങളോട് ഇന്ന് രാവിലെ പക്രു പറയുകയുണ്ടായി.

അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു.

AJILI ANNAJOHN :