ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സംഗീത സംവിധായകന്‍; ചിത്രം വൈറൽ

ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ ഗാനം നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. ഈ മനോഹര ഗാനത്തിന് ഈണം പകര്‍ന്നത് യുവ പ്രതിഭയായ രഞ്ജിന്‍ രാജാണ്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് രഞ്ജിന്‍ രാജ്. ഭാര്യ ശില്‍പ്പയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് രഞ്ജിന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം വൈറലാവുകയാണ്

2007ലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് മലയാളികള്‍ രഞ്ജിന്‍ രാജിനെ ആദ്യം അറിയുന്നത്. അന്ന് ഗായകനായിരുന്നു രഞ്ജിന്‍. എന്നാല്‍ താന്‍ ഗായകന്‍ മാത്രമാകാതെ സംഗീതത്തിന്റെ മറ്റ് മേഖലളിലും കഴിവ് തെളിയിക്കണമെന്നായിരുന്നു തന്റെ അമ്മയുടെ ആഗ്രഹമെന്ന് പിന്നീട് രഞ്ജിന്‍ പറഞ്ഞിട്ടുണ്ട്.
ജോസഫിലെ ‘പൂമുത്തോളെ’ എന്ന ഗാനം പലരും പലതരത്തില്‍ വായിച്ചപ്പോള്‍, തനിക്കത് തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നുവെന്നും രഞ്ജിന്‍ പറഞ്ഞിട്ടുണ്ട്. അമ്മയെ മനസില്‍ ഓര്‍ത്തായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെന്നായിരുന്നു രഞ്ജിന്‍ പറഞ്ഞത്.

Noora T Noora T :