അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നുള്ളതല്ല, ദിലീപിനെ ശിക്ഷിക്കുക എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യം, സജി നന്ത്യാട്ട് പറയുന്നു !

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ് . അതിജീവിതയെ സംബന്ധിച്ചും ദിലീപിനെ സംബന്ധിച്ചും നിർണ്ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത് .അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തുന്ന ചാനൽ ചർച്ചകൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. ചാനൽ ചർച്ചകളുടെ അടിസ്ഥാനത്തിലല്ല കോടതികൾ വിധി പ്രസ്താവിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ടിവി ചാനലുകളിൽ ഇരുന്ന ചർച്ച ചെയ്തിട്ടില്ല, ഏതെങ്കിലും കേസിലെ ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കുക. കോടതി കേസുകളിൽ അഭിപ്രായങ്ങളും വിധികളും പുറപ്പെടുവിക്കുന്നത് അവരുടെ മുമ്പിൽ വരുന്ന തെളിവുകളുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതൊക്കെ ചാനലിൽ ഒരു സംഘം കൂടിയിരുന്ന് ചർച്ച നടത്തി, ആ ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, ഇന്ത്യയിൽ ഒരു കോടതിയും വിധികൾ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലല്ലാതെ ഒരു ചാനലിലും തുടർച്ചയായി ചർച്ച നടക്കാറില്ല. അതിന്റെ ഉദ്ദേശം എന്താണെന്നുള്ളത് കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് അറിയാം. ചർച്ച നടത്തുക എന്നുള്ളത് റിപ്പോർട്ടർ ചാനലിന്റെ അവകാശമാണ്. അതിനെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. എന്നാൽ വിമർശിക്കാനുള്ള അവകാശം ഞങ്ങൾക്കുമുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.

കോടതികൾ ചാനൽ റിപ്പോർട്ടർമാരെ വിമർശിക്കുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടായിരിക്കും. കോടതികളെ അനാവശ്യമായി വിമർശിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കോടതി സ്വാധീനത്തിന് അടിമപ്പെടുന്നുവെന്ന തെറ്റായ ബോധ്യം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിയമം അറിയാവുന്ന കുറെ വക്കീലന്മാർ കൂടിയിരുന്നുകൊണ്ടാണ് ഈ ഭള്ള് പറച്ചിൽ.ജനാധിപത്യ രാജ്യത്ത് കോടതികളെ വിമർശിക്കാൻ അവകാശം ഉണ്ട്.

എന്നാൽ അതിന് ഒരു പരിധിയുണ്ട്. കുറ്റം ചെയ്ത ഒരാൾക്കെതിരായി വ്യക്തമായ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ കോടതിക്ക് അയാളെ ശിക്ഷിക്കാതിരിക്കാൻ പറ്റില്ല. തെളിവില്ലാത്ത സാഹചര്യത്തിൽ ശിക്ഷിക്കാനും പറ്റില്ല. അങ്ങനെ നിക്ഷ്പക്ഷമായി നിൽക്കുന്ന കോടതികളാണ് ഒരു പക്ഷത്ത് നിൽക്കുന്നുവെന്ന തരത്തിൽ ചർച്ച നടക്കുന്നത്.

ഇതേ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത പറഞ്ഞാൽ അതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല. അവരെ ഇതെല്ലാം ചിലർ പറഞ്ഞ് പഠിപ്പിച്ചവരായിരിക്കും. ദിലീപ് കോടതിയിൽ വിശ്വാസം ഉണ്ടെന്ന് പറയുന്നത് അവരുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ്. ഒരു കോടതി ഒരു പ്രതിയെ വെറുതെ വിടുകയാണെങ്കിൽ എത് എന്തുകൊണ്ടാണെന്ന് വ്യക്തമായി എഴുതിവെക്കണം. ഒരു ജഡ്ജിക്കും തന്റെ വ്യക്തിപരമായ ഇഷ്ടം അനുസരിച്ച് ആരെയങ്കിലും ശിക്ഷിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന സാമാന്യം തത്വം മനസ്സിലാക്കണമെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു.


അടച്ചിട്ട മുറിയിൽ വിചാരണ നടക്കുന്ന കേസിന്റെ ചില സൂചനകൾ കിട്ടിയെന്നാണ് റിപ്പോർട്ടർ ടിവി പറയുന്നത്. വേറെ ഒരു ചാനലിലും കിട്ടാത്ത സൂചന നിങ്ങൾക്ക് കിട്ടിയെന്ന് പറയുമ്പോൾ അതിൽ ഞങ്ങൾ നിങ്ങളെ സംശയിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. എന്തോ അന്തർധാര ഇവിടെയുണ്ടെന്ന് വ്യക്തമാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നുള്ളതല്ല, ദിലീപിനെ ശിക്ഷിക്കുക എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യം.നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ദിലീപ് തെറ്റ് ചെയ്ത ആളാണെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടും. അദ്ദേഹം തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളല്ല, പത്ത് ചാനലുകൾ ഒരുമിച്ചിരുന്ന് പറഞ്ഞാലും കോടതിയെ അത് ബാധിക്കുന്ന കാര്യമല്ല.

കോടതി അവരുടെ മുമ്പിൽ നടക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത്. ഇവിടെ വ്യക്തമായ രീതിയിലാണ് വിചാരണ നടക്കുന്നത്.കോടതിയെ വിശ്വാസം ഇല്ലെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുക. പിന്നീട് എങ്ങനെയാണ് ഇവിടെ ജീവിക്കുക. തന്റെ കരിയർ അപകടത്തിലാണെന്ന് ദിലീപ് പറയുന്നതിൽ യാഥാർത്യമുണ്ട്. 2017 മുതൽ 2022 വരെ ദിലീപ് അഞ്ച് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത്. ആ പെൺകുട്ടി മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പോവുകയായിരുന്നുവന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു.

AJILI ANNAJOHN :