ഏറെ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു…, പക്ഷേ ചിത്രത്തിന്റെ തകര്‍ച്ച വിഷാദത്തിലേയ്ക്ക് നയിച്ചു; തുറന്ന് പറഞ്ഞ് ടൈഗര്‍ ഷ്‌റോഫ്

നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈഗര്‍ ഷ്‌റോഫ്. ഇപ്പോഴിതാ ഹീറോപന്തി 2ന്റെ പരാജയം തന്നെ മാനസികമായി ബാധിച്ചെന്ന് പറയുകയാണ് ടൈഗര്‍ ഷ്‌റോഫ്. കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിന്റെ തകര്‍ച്ച വിഷാദത്തിലേയ്ക്ക് നയിച്ചെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഏറെ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു ഹീറോപന്തി 2. അതിനാല്‍ തന്നെ സിനിമയുടെ പരാജയം ഹൃദയം തകര്‍ത്തു. ഞാന്‍ വിഷാദത്തിലായി. ചെയ്യുന്നത് അങ്ങേയറ്റം മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട്.

എന്നാല്‍ അതിന് അര്‍ഥം ഒരുപാട് ത്യാഗം ചെയ്യുന്ന ആളാണ് എന്നല്ല. എനിക്ക് മറ്റൊരു സോഷ്യല്‍ ജീവിതമോ കുറെയധികം സുഹൃത്തുക്കളോയില്ല ടൈഗര്‍ ഷ്‌റോഫ് സിനിമയുടെ പരാജയത്തെ കുറിച്ച് പറഞ്ഞു.

2022 മെയില്‍ പുറത്ത് ഇറങ്ങിയ ഹീറോപന്തി 2ല്‍ നടനോടൊപ്പം നവാസുദ്ദീന്‍ സിദ്ദീഖി, താര സുതാരിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണപത് ആണ് ഏറ്റവും പുതിയ ചിത്രം. കൃതി സനോന്‍ ആണ് നായിക. ബാഗി 4 ആണ് മറ്റൊരു ചിത്രം.

Vijayasree Vijayasree :