എന്തും സംഭവിക്കാവുന്ന അഞ്ച്‌ ദിവസങ്ങൾ ചങ്കിടിപ്പോടെ ദിലീപ് അന്തിമ വിജയം ആർക്ക്? പ്രതീക്ഷയോടെ ഇര

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി 23ലേക്കു മാറ്റിയിരിക്കുകയാണ്

കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷനാണു ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ഹർജി സമർപ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്കിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.വാദങ്ങൾ എല്ലാം പൂർത്തിയയായതോടെ കേസ് വിധി പറയാനായി 23ലേക്കു മാറ്റിയിരിക്കുകയാണ്

കേസിലെ മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു ഗണേഷ്കുമാറിന്റെ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെകൂടി കോടതി മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയപ്പോൾ, അതിന്‍റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്ണു. കേസിൽ വിപിൻലാൽ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്

Noora T Noora T :