പശ്ചാത്താപങ്ങളൊന്നുമില്ലാത്ത ലൈഫാണ് എൻ്റെത് ; പ്രണയത്തിന്റെ പേരില്‍ ഒറ്റപ്പെടേണ്ടി വന്നപ്പോള്‍ പോലും വിഷമിച്ചിട്ടില്ല; കംഫര്‍ട്ടബിളല്ല എന്ന് തോന്നിയാല്‍ അവിടം വിട്ട് ഇറങ്ങിപ്പോരുക…; അഭയ ഹിരൺമയി വ്യത്യസ്തയാകുന്നത് ഇങ്ങനെ!

ഗായികയായ അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. ​ഗായികയെന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് താരം.

നിരവധി ​​​ഗായകരുള്ള മലയാളത്തിൽ അഭയ ഹിരൺമയിക്ക് അതിവേ​​ഗത്തിൽ ആരാധകർ കൂടിയത് വേറിട്ട ശബ്ദത്തിനുടമയാണ് എന്നതുകൊണ്ടാണ്. ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിലും അഭയ പാടിയിട്ടുള്ള മിക്ക ഗാനങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്.

അഭയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പലപ്പോഴും വ്യത്യസ്തത കാണാം. അഭയയുടെ കാഴ്ചപ്പാടുകളിലും ആ വ്യത്യസ്തത പ്രകടമാണ്. ഒരുപക്ഷെ അഭയയുടെ വായനാ ശീലമാകാം മറ്റുള്ളവരിൽ നിന്നും അഭയയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകം.

ജീവിതത്തില്‍ തനിക്കാദ്യമായി കിട്ടിയ പുസ്തകം എന്റെ കഥയാണെന്ന് അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. മാധവിക്കുട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് നിരവധി തവണ വാചാലയായിട്ടുണ്ട് അഭയ. എങ്ങനെ പറഞ്ഞ് അവസാനിപ്പിക്കണമെന്നറിയാത്ത വ്യക്തിത്വമാണ് മാധവിക്കുട്ടിയേത്.

അവരുടെ അഭിമുഖങ്ങളെല്ലാം ഒത്തിരി പ്രാവശ്യം കണ്ടിട്ടുണ്ട്. അത്രയേറെ ഇഷ്ടമുണ്ട് അവരോട്. മാധവിക്കുട്ടിയുമായി എനിക്ക് സാമ്യമുണ്ടെന്ന് പറയുന്നത് കേള്‍ക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണെന്ന് അഭയ പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും അഭയ മാധവിക്കുട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് വാചാലയായിരുന്നു.

“മാധവിക്കുട്ടിയൊരു തീയാണ്, അത് നമ്മള്‍ എങ്ങനെ ആവാഹിക്കാനാണ്. അതങ്ങനെ തന്നെ വിടാനല്ലേ നമുക്ക് പറ്റൂ. അവരെക്കുറിച്ച് പറയുമ്പോഴെല്ലാം ഞാന്‍ എക്‌സൈറ്റഡാവാറുണ്ട്. എത്ര രസകരമായിട്ടാണ് അവര്‍ പ്രണയിച്ചത്. അതേപോലെ പ്രണയിക്കാന്‍ ഒരുകാലത്തും ആര്‍ക്കും സാധിക്കില്ല. ഉള്ളിന്റെയുള്ളില്‍ അവര്‍ ഒരു ടെറര്‍ കൂടിയാണ്. എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാത്ത തരത്തിലുള്ള വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേത് എന്നുമായിരുന്നു മുന്‍പ് അഭയ പറഞ്ഞത്.

ജീവിതത്തില്‍ ഒരു കാര്യത്തെക്കുറിച്ചോര്‍ത്തും റിഗ്രറ്റ് ഇല്ലെന്ന് മാധവിക്കുട്ടി പറഞ്ഞിരുന്നു. ഞാനും അതേപോലെയാണ് പശ്ചാത്താപങ്ങളൊന്നുമില്ലാത്ത ലൈഫാണ് എന്റേത്. ഞാനൊരു തീരുമാനം എടുത്താല്‍ അതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കാറില്ല. പ്രണയത്തിന്റെ പേരില്‍ ഒറ്റപ്പെടേണ്ടി വന്നപ്പോള്‍ പോലും മാധവിക്കുട്ടി വിഷമിച്ചിട്ടില്ല. പകരക്കാരില്ലാത്ത വ്യക്തിത്വമാണ് അവരുടേത്. അതേപോലെ എഴുതാനോ ജീവിക്കാനോ ആര്‍ക്കും കഴിയില്ല.

കേരളത്തില്‍ ഇതുവരെ ജീവിച്ചതില്‍ ഏറ്റവും ശക്തയായ വ്യക്തിത്വമായാണ് അഭയ മാധവിക്കുട്ടിയെ വിശേഷിപ്പിക്കുന്നത്. എന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ മാധവിക്കുട്ടിയെപ്പോലെയുണ്ടല്ലോ എന്ന കമന്റുകള്‍ വരാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളത്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തീയായാണ് ഞാന്‍ എന്നെ കാണുന്നത്. മാധവിക്കുട്ടിയോട് വല്ലാത്തൊരു ആരാധന ഇപ്പോഴുമുണ്ടെന്നും അഭയ വ്യക്തമാക്കിയിരുന്നു.

കംഫര്‍ട്ടബിളല്ല എന്ന് തോന്നിയാല്‍ രണ്ട് ഓപ്ഷനുണ്ട്. ഒന്നുകില്‍ അവിടെ തുടരുക അല്ലെങ്കില്‍ അവിടം വിട്ട് ഇറങ്ങിപ്പോരുക. ജീവിതപങ്കാളിയില്‍ നിന്നാണെങ്കിലും ഇത് മാത്രമേ ചെയ്യാനുള്ളൂയെന്നും അഭയ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് അഭയ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്റെ കൂടെ ജീവിച്ചയാള്‍ക്ക് പരാതിയില്ല, പിന്നെന്തിനാണ് മറ്റുള്ളവരോട് ഞാന്‍ മറുപടി കൊടുക്കുന്നതെന്നായിരുന്നു ഗോപി സുന്ദര്‍ ചോദിച്ചത്.

about abhaya

Safana Safu :