മരണം നേരിൽ കണ്ട അനിരുദ്ധ്; ശ്രീനിലയം ഇനി ഇവനെ ഭയപ്പെടും; ശീതളിന് ഈ ചതിക്കെണി മനസ്സിലാകുമോ..?; കണ്ണീരോടെ സുമിത്ര; കുടുംബവിളക്കിൽ ഇനി വേദികയ്ക്ക് ജയം!

സുമിത്രയുടെ ഇളയ മകൾ ശീതളിൻ്റെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ ശ്രീനിലയം വീട്ടിൽ. ശീതളിനെ ആൺ സുഹൃത്തിനൊപ്പം ബീച്ചിൽ വെച്ച് പ്രതീഷ് കണ്ടിരുന്നു. വീട്ടിലെത്തിയ പ്രതീഷ് ശീതളിനെ ചോദ്യം ചെയ്‌തപ്പോൾ ആദ്യമൊന്നും താനാണെന്ന് സമ്മതിക്കാൻ ശീതൾ തയ്യാറായില്ല.

ഇതിൽ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ സച്ചിനുമായി താൻ പ്രണയത്തിലാണെന്നും അവനെ മറക്കാൻ സാധിക്കില്ലെന്നും ശീതൾ പറഞ്ഞു.

എന്നാൽ, മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് സച്ചിൻ. സുമിത്രയ്ക്ക് ഇക്കാര്യം അറിയാവുന്നതും ആയിരുന്നു. സുമിത്ര ഇക്കാര്യം വീട്ടിൽ പറയുമ്പോൾ എല്ലാവരും ഞെട്ടിത്തരിക്കുകയാണ്. എന്തായാലും ഇനിയുള്ള എപ്പിസോഡുകളിൽ എന്തായിരിക്കും പരമ്പരയിൽ സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അനിരുദ്ധിനെ അപായപ്പെടുത്തിയതാണ് ഇന്നത്തെ എപ്പിസോഡ്..

കാണാം വീഡിയോയിലൂടെ…!

about kudumbavilakku

Safana Safu :