എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്നേഹത്തെ കുറിച്ചായിരുന്നു തന്റെ ചിന്ത, അത് തെറ്റാണെന്ന് ഇപ്പോൾ മനസിലായി.. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്, സന്തോഷം തേടി എവിടേക്കും പോകാറില്ല! അഭയ പറഞ്ഞത് കേട്ടോ? ഞെട്ടിച്ചു കളഞ്ഞു

അഭയ ഹിരണ്‍മയിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യക താല്പര്യമുണ്ട്. ഗായിക എന്നതിലുപരി ഒരു മോഡലായും അറിയപ്പെടുന്ന അഭയ സോഷ്യൽ മീഡിയയിലും സജീവമാണ്. ഗോപി സുന്ദറുമായുള്ള വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. എന്നാൽ 4 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

അതിനിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്നേഹത്തെ കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും അത് തെറ്റാണെന്ന് ഇപ്പോൾ മനസിലായെന്നും അഭയ പറയുന്നു. ചെറുപ്പം മുതൽ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്ന ആളാണ് താനെന്നും അത് ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് നില്‍ക്കാനാവില്ലെന്നും അങ്ങനെയുള്ളിടത് തുടരാറുമില്ലെന്ന് താരം പറയുന്നു.

‘ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്.

‘സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല.

ഇപ്പോഴാണ് ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചത്. സ്‌നേഹം പകുത്തുകൊടുക്കുന്നതില്‍ ഞാന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ഞാന്‍ ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്. ഞാന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്‌നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.’ അഭയ ഹിരൺമയി പറഞ്ഞു.

അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഗായികയായ അമൃത സുരേഷുമായാണ് പ്രണയത്തിലായത്. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെ അഭയക്ക് നേരെ വലിയ രീതിയിൽ കളിയാക്കലുകളും മറ്റും ഉണ്ടായി. ഗോപി സുന്ദറിന് പിറകെ നടന്ന് വർഷങ്ങൾ കളഞ്ഞുവെന്ന് പലരും താരത്തെ കളിയാക്കി. ​എന്നാൽ സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ എല്ലാം അതിജീവിച്ച് പാട്ടിലും മോഡലിംഗിലും ശ്രദ്ധകൊടുത്ത് കഴിയുകയാണ് താരം.

Noora T Noora T :