അര്‍ജുന്‍ റെഡ്ഡിയായിരുന്ന തന്നെ പൊട്ടന്‍ ലാലു ആക്കിയത് ബേസിലാണ്; ധ്യാനിന് മറുപടിയുമായി ബേസില്‍ ജോസഫ്

മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും. നിരവധി നല്ല കഥാപാത്രങ്ങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബേസില്‍ ജോസഫ് ധ്യാനിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തന്റെ പുതിയ ചിത്രമായ പാല്‍തു ജാന്‍വറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബേസില്‍ ധ്യാനിനെ കുറിച്ച് പറഞ്ഞത്. മുന്‍പ് ഒരു അഭിമുഖത്തിനിടെ അര്‍ജുന്‍ റെഡ്ഡിയായിരുന്ന തന്നെ പൊട്ടന്‍ ലാലു ആക്കിയത് ബേസിലാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിന് ധ്യാനിന് മറുപടി നല്‍കിയിരിക്കുകയാണ് ബേസില്‍.

തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ധ്യാന്‍. ധ്യാനിന്‍്‌റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി കാണുന്ന രണ്ട് പേരാണ് താനും ഭാര്യയും. ശരിക്കും തങ്ങള്‍ ധ്യാനിന്‍്‌റെ ഫാനാണ്. തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് ധ്യാന്‍. അതുകൊണ്ട് അവന് ഇഷ്ടമുള്ളത് അവന്‍ പറയട്ടേ താന്‍ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊട്ടന്‍ ലാലു എന്ന കഥാപാത്രത്തെ മാറ്റാന്‍ എന്തെങ്കിലും പ്ലാന്‍ മനസ്സിലുണ്ടൊ എന്ന അവതാരകന്റെ ചോദ്യത്തിന് ഉടനെ തന്റെ വര്‍ക്ക് ഇല്ല എന്നാണ് ബേസില്‍ മറുപടി പറഞ്ഞത്. ധ്യാനുമായി വീണ്ടും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :