ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തമിഴിലുമടക്കം നിരവധി സീസണുകൾ പൂർത്തിയായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചത്. മലയാളത്തിൽ ബിഗ് ബോസിന്റെ നാല് സീസണുകൾ ഇതുവരെ പൂർത്തിയായി. ഇതുവരെ സംപ്രേഷണം ചെയ്ത സീസണിൽ നാലാം സീസണിനായിരുന്നു ഏറ്റവും കൂടുതൽ ജനപ്രീതി നേടാനായത്. ഏതൊരു മലയാളികൾക്കും ബിഗ് ബോസ്സിൽ പങ്കെടുക്കാൻ അതിയായ അഗ്രമുണ്ട്. അതിന് ചില കടമ്പകൾ കടക്കണം എന്ന് മാത്രം.
ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കിയ്ക്കും ഒരു അഗ്രമുണ്ട്. എന്താണെന്നല്ലേ….മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കി ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്.
ബിഗ് ബോസ് സീസണ് 5 വരുന്നുണ്ടെന്ന് അറിഞ്ഞെന്നും അതില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ബിഗ് ബോസിലേയ്ക്ക് വരാനുള്ള കാരണം നിത്യ മേനനാണെന്ന് നിങ്ങള്‍ വിചാരിക്കുമെന്നും എന്നാല്‍ കാരണം അതല്ലെന്നും സന്തോഷ് വര്‍ക്കി വ്യക്തമാക്കി.
തനിയ്ക്ക് ഈ ഷോയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടാകാന്‍ കാരണം ലാലേട്ടന് തന്നെയാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. അദ്ദേഹത്തെ നേരിട്ട് കാണണം. അതിന് വേണ്ടി താന്‍ പരമാവധി ശ്രമിക്കുമെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ബിഗ് ബോസ് തനിയ്ക്ക് ഇഷ്ടമുള്ള പരിപാടിയാണ്. ഈ ഷോയിലേയ്ക്ക് തന്നെ വിളിയ്ക്കുമെന്നാണ് പ്രതീക്ഷ. ഷോയില്‍ എത്തിയല്‍ റിയല്‍ ഫേസ് തന്നെ കാണിക്കും. ഇത്രയും നാള് കണ്ടത് തന്നെയാണ് താനെന്നും അത് തന്നെയാണ് ബിഗ് ബോസിലും കാണിക്കാന്‍ പോകുന്നതെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു. ഏതായാലും ബിഗ് ബോസില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് സന്തോഷ് വര്‍ക്കി പറയുന്നത്. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും സന്തോഷ് വര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.
നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് അടുത്തിടെ രികൊളുത്തിയിരുന്നു.
നിത്യ മേനനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി സന്തോഷ് വര്‍ക്കി മുന്‍പ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് നടി ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
അയാള്‍ കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ.അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്കായി പോയി. നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ ഫോൺ ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞു
നിത്യയുടെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടത്തോടെയാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷ് വര്‍ക്കി വീണ്ടും എത്തി. അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വർക്കി വിഡിയോയിൽ പറഞ്ഞു. കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. ശ്രീദേവിയെ വിവാഹം കഴിക്കാൻ ബോണി കപൂർ പുറകെ നടന്നത് 12 വർഷമാണ്. അതുപോലെ ആത്മാർഥമായാണ് ഞാനും പ്രണയിച്ചത്.
എന്റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി ഇനി എനിക്ക് അവരെ വേണ്ട. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ആരാണെന്ന് ഇന്നലെയാണ് എനിക്കു മനസ്സിലായത്. അവർക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവർ എഫ്ഐആർ ഇട്ടു, ഐപിഎസ് ഓഫിസർ നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അല്ലെങ്കിൽ എന്റെ ജീവിതം പോയേനെ. നോ എന്ന് ഇവർക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്നമായത്.
നിത്യയെ കാണാൻ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ ഇവിടെനിന്നു പോകണമെന്നു പറഞ്ഞു. മുപ്പത് സിമ്മിന്റെ കാര്യം പറയുന്നു, മുപ്പത് സിം ഒന്നും എന്റെ കയ്യിൽ ഇല്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഞാൻ ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണെന്നായിരുന്നു . – സന്തോഷ് വര്‍ക്കി പറഞ്ഞത്