കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു, അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു, പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ടു പോയി ; സിദ്ദിഖ് പറയുന്നു !

കനക എന്ന് പേര് മലയാളികളാരും മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നു മറഞ്ഞത്. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാള ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴിൽ രജനീകാന്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പവും കനക അഭിനയിച്ചിട്ടുണ്ട്.

പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെയാണ് കനകയുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചിടികൾ ഉണ്ടാവുന്നതും സിനിമാ ലോകത്ത് കനകയെ കാണാതായതും. കനക മലയാളത്തിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് ​ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.കനകയെ മലയാളത്തിലെ മുൻനിരനായികയാക്കിയതും ഈ സിനിമയായിരുന്നു. യഥാർത്ഥത്തിൽ കനകയെ ആയിരുന്നില്ല ഈ ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത്. നടി ഉർവശിയെ ആയിരുന്നു. എന്നാൽ ഉർവശിക്ക് പകരം പിന്നീട് കനകയെ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനകയുടെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെക്കുറിച്ചും സിദ്ദിഖ് തുറന്നു പറഞ്ഞു.

ഈ സിനിമയിൽ ഹീറോയിന്റെ കാര്യത്തിലാണ് വലിയാെരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉർവശിയെ ആയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉർവശിക്ക് വരാൻ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോൾ. ആ സിനിമ വലിയ ഹിറ്റായിരുന്നു’.’കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു. എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാർ വാല്യു ഉള്ള നടിയായിരുന്നു ദേവിക. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്’.

ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയിൽ കനകയുടെ വരവും ​ഗോഡ്ഫാദറിന് ​ഗുണം ചെയ്തു. കനക തമിഴിൽ ആദ്യമായി അഭിനയിച്ച കരകാട്ടക്കാരൻ എന്ന സിനിമ അവിടത്തെ ബ്ലോക്ബസ്റ്റർ ആയിരുന്നു. നടി മലയാളത്തിലഭിനയിച്ച ആദ്യ സിനിമയും ബ്ലോക്ബസ്റ്റർ ആയി’കനക പിന്നീട് വളരെ അപ്സെറ്റായിരുന്നു. അത്രയും ഡിപന്റഡ് ആയിരുന്നു അമ്മയോട് കനക. കനക പിന്നീട് വേറെ സിനിമകളിലും അഭിനയിച്ചു. മലയാളത്തിലും കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും കുറേക്കാലത്തിന് ശേഷം കനക മരിച്ചു പോയി എന്ന് വരെ വാർത്തകൾ അടിച്ചിറക്കിയിരുന്നു. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ പാവം കുട്ടിയാണ് കനക. ആദ്യ സിനിമകളിൽ രണ്ടും വലിയ ഹിറ്റ് ആണെന്നതാണ് കനകയുടെ ഏറ്റവും വലിയ പ്ലസ്, സിദ്ദിഖ് പറഞ്ഞതിങ്ങനെ.

കനകയെ കൂടാതെ മുകേഷ്, എൻഎൻ പിള്ള, ഫിലോമിന, ജ​ഗദീഷ്, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങി വൻ താരനിര ​ഗോഡ്ഫാദറിൽ അണിനിരന്നിരുന്നു. എൻഎൻ പിള്ള, ഫിലോമിന എന്നിവർ പ്രായാധിക്യം മൂലമുള്ള അവശതകൾ നേരിടവെയാണ് ഈ സിനിമയിൽ അഭിനയിച്ചത്. ഇതേപറ്റിയും സിദ്ദിഖ് സംസാരിച്ചിരുന്നു.

AJILI ANNAJOHN :