തന്നെ വഞ്ചിച്ചു, ഭീഷണിപ്പെടുത്തി; നടി അമല പോള്‍ നല്‍കിയ പരാതിയില്‍ നടിയുടെ മുന്‍ പങ്കാളി അറസ്റ്റില്‍

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് നടി അമല പോള്‍ നല്‍കിയ പരാതിയില്‍ നടിയുടെ മുന്‍ പങ്കാളി അറസ്റ്റിലായതായി വിവരം. തമിഴ്‌നാട്ടിലെ സുന്ദരി വില്ലുപുരം ജില്ല െ്രെകംബ്രാഞ്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആണ് ഗായകനായ ഭവ്‌നീന്ദര്‍ സിംഗ് അറസ്റ്റിലായിരിക്കുന്നത്.

വേര്‍പിരിയുന്ന ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും ബിസിനസില്‍ വഞ്ചിച്ചു എന്നും അമല തന്റെ പരാതിയില്‍ പറയുന്നുണ്ട്. 2020 ല്‍ നടി അമല പോള്‍ ഗായകന്‍ ഭവ്‌നീന്ദര്‍ സിംഗുമായി പ്രണയത്തില്‍ ആണെന്നും ഇരുവരും ലിവ് ഇന്‍ ബന്ധത്തില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതേവര്‍ഷം തന്നെ വേര്‍പിരിഞ്ഞ ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ ഭവ്‌നീന്ദര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ അമല പോള്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. ഫോട്ടോ ഷൂട്ടിനായി ചിത്രീകരിച്ചതാണ് അവയെന്നായിരുന്നു നടി വാദിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു.

അതേസമയം, ആഗസ്റ്റ് 12 ന് ഒടിടി റിലീസ് ആയി എത്തിയ ‘കഡാവര്‍’ ആയിരുന്നു അമല പോളിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പൊലീസ് സര്‍ജന്‍ ആയി വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു ചിത്രത്തില്‍ അമലയുടേത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമ ‘ടീച്ചര്‍’ ആണ് അമലയുടേതായി ഒരുങ്ങുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു തുടങ്ങിയവരും അമല പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Vijayasree Vijayasree :