ഞാനങ്ങനെ അഹങ്കാരി ഒന്നുമല്ല…; ബിജു ചേട്ടനാണ് ഏറ്റവും വലിയ അഹങ്കാരം ; നായകനോട് അസൂയയുണ്ടെങ്കിലും അത് ആ ഒരു കാര്യത്തിൽ മാത്രം..; എം ജി ശ്രീകുമാറിന്റെ ചോദ്യങ്ങൾക്ക് നിഷ സാരംഗ് കൊടുത്ത മറുപടി!

ഉപ്പും മുളകും എന്ന് മലയാളികൾ കേട്ടാൽ ആദ്യം മനസിലെത്തുക നീലുവിന്റെ വീട്ടുകാരെയാണ്. ടെലിവിഷന്‍ പരമ്പര ആണോ ഇത് ഇവരുടെ ജീവിതം ആണോ എന്ന സംശയം പലർക്കും തോന്നും. പരമ്പര ഇടയ്ക്ക് അവസാനിപ്പിച്ചെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ മുഴുവന്‍ താരങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പരമ്പര വീണ്ടും ആരംഭിച്ചത്. മലയാളക്കരയില്‍ ഇത്രയും തരംഗമുണ്ടാക്കിയ മറ്റൊരു പരിപാടിയില്ലെന്ന് ഉപ്പും മുളകും പിന്നെയും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

രണ്ടാം വരവ് കെങ്കേമമായിരുന്നു. പരമ്പരയില്‍ അഭിനയിക്കുന്ന എല്ലാ താരങ്ങള്‍ക്കും ഫാന്‍സ് ക്ലബ്ബുകള്‍ വരെയുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ പരമ്പരയില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗിന്റെ വീഡിയോ വൈറലാവുകയാണ്.

ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിഷ. അവതാരകന്റെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് അതേ രീതിയിലാണ് നിഷ മറുപടി കൊടുത്തതും ശ്രദ്ധ നേടിയിരിക്കുകയാണ്.

അഭിനയിക്കാന്‍ ഉപ്പും മുളകിന്റെയും ലൊക്കേഷനിലെത്തിയാല്‍ നീലു ഭയങ്കര അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. അതിന് പിന്നിലെ കാരണമെന്താണെന്നാണ് എംജി ശ്രീകുമാര്‍ നിഷയോട് ചോദിച്ചത്..

‘ഞാനങ്ങനെ അഹങ്കാരി ഒന്നുമല്ല. കറക്ട് സമയത്ത് അവിടെ എത്തുന്ന ആളാണ് ഞാന്‍. ചിലര്‍ രാവിലെ വരും. എന്നിട്ട് ഫോണും എടുത്ത് എങ്ങോട്ടെങ്കിലും പോവും. നമുക്ക് ജോലി എടുക്കാന്‍ കിട്ടുന്ന എട്ടോ പത്തോ മണിക്കൂറാണ് ഉള്ളത്. ആ സമയത്ത് ജോലി എടുക്കുകയാണെങ്കില്‍ വീട്ടില്‍ പോയി വിശ്രമിക്കാലോ എന്ന് പറയാറുണ്ട്. അതൊരു വഴക്കല്ലെന്ന്’ നിഷ വ്യക്തമാക്കുന്നു.

ആളുകള്‍ അത് അഹങ്കാരമായി എടുക്കുന്നുണ്ടല്ലോ എന്ന എംജിയുടെ മറുചോദ്യത്തിന് അത് കുഴപ്പമില്ലെന്നും നടി പറയുന്നു. ബിജു സോപാനമാണ് ഇത് പറഞ്ഞതെങ്കില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. സത്യം പറഞ്ഞാല്‍ ബിജു ചേട്ടനാണ് ഏറ്റവും വലിയ അഹങ്കാരമെന്ന് നിഷ പറഞ്ഞു.

അതേസമയം ബിജുചേട്ടന്‍ നന്നായി അഭിനയിക്കും. അത് കാണുമ്പോള്‍ എനിക്കും അതുപോലെ നന്നായിട്ട് അഭിനയിക്കണമെന്ന് തോന്നും. അതല്ലാതെ മറ്റൊരു അസൂയയും തനിക്കില്ലെന്ന് നടി പറയുന്നു.

അഗ്നിസാക്ഷി എന്ന ചിത്രത്തില്‍ ഒരു നമ്പൂതിരിക്കുട്ടിയായിട്ടാണ് ആദ്യം അഭിനയിക്കുന്നത്. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് നിഷ പറഞ്ഞു.

കുടുംബവിശേഷം പറയുകയാണെങ്കില്‍ രണ്ട് പെണ്‍കുട്ടികളാണ്. മൂത്തയാള്‍ രേവതി. ജനിച്ചത് രേവതി നക്ഷത്രത്തിലായത് കൊണ്ട് ആ പേര് തന്നെയിട്ടു. രണ്ടാമതും പെണ്‍കുട്ടി തന്നെയാണ് ജനിച്ചത്. അവളും രേവതി നക്ഷത്രമാണ്. അതുകൊണ്ട് രേവിത എന്ന പേര് ഞാന്‍ തന്നെ കണ്ടെത്തി ഇടുകയാണ് ചെയ്തത്.

അങ്ങനൊരു പേര് ആര്‍ക്കും കേട്ടിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ പേരിന്റെ കാര്യത്തില്‍ വീട്ടില്‍ മകളുമായി യുദ്ധമാണെന്ന് നിഷ തമാശരൂപേണ പറയുന്നു. മാത്രമല്ല മൂത്തമകള്‍ വിവാഹം കഴിച്ചിരിക്കുന്ന ആളും രേവതിക്കാരനാണെന്ന് നടി പറഞ്ഞു.

about nishaa saramg

Safana Safu :