ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല; താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു ; കമൽ

ഐ.എഫ്.എഫ്.കെ യുടെ രണ്ടാം എഡിഷനിലെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സലീം കുമാറിനെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല. താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുമെന്നും കമല്‍ പറഞ്ഞു.

സലീംകുമാറിനെ വിളിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. വിളിച്ചിട്ടുണ്ടാകും എന്ന് ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതേയുള്ളു. താരത്തെ ഒഴിവാക്കി ഐഎഫ്എഫ്കെ നടത്താന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ പ്രായക്കൂടുതല്‍ കൊണ്ടാണ് ഒഴിവാക്കിയതെന്ന അറിയിപ്പാണ് ലഭിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല എന്നും സലീം കുമാര്‍ പറഞ്ഞു.

Noora T Noora T :