ദിലീപിന് വൻ തിരിച്ചടി; ആ ആവശ്യം ഹൈക്കോടതി തള്ളി;വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം !

നടി ആക്രമിക്കപ്പെട്ട കേസിൽ വൻ ദിലീപിന് തിരിച്ചടി. കഴിഞ്ഞ ദിവസം ദിലീപിനും അതിജീവിതയ്ക്കും ഒരുപോലെ നിർണ്ണായകമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. അതിജീവിതിയുടെ ഹർജിയിൽ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വാദം കേട്ടത്.വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ പറഞ്ഞത്. ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച റിപ്പോർട്ടിൽ അന്വേഷണം നടത്താൻ വിചാരണ കോടതി തയ്യാറായില്ലെന്നും കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.

തന്റെ ഹർജി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു.രഹസ്യവാദം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടത്. കോടതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹത്തേയും വിന്യസിച്ചിരുന്നു. മുതിർന്ന അഭിഭാഷകർ മാത്രമായിരുന്നു കോടതിയിൽ പ്രവേശിച്ചത്.തുടർന്ന് വാദം കേട്ട ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.അതേസമയം ആക്ഷേപം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

ദിലീപിന് വ്യാഴാഴ്ച വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്.നേരത്തേ രഹസ്യ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് വിഷമം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചത്.ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി പരിഗണിക്കുന്നത്.നേരത്തെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെ ആണ് സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മാറ്റി.വിചാരണ കോടതി അന്വേഷണം തടസ്സപ്പെടുത്തി എന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതി സ്വീകരിക്കുന്നുണ്ട് എന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നും തുടങ്ങിയ കാര്യങ്ങള്‍ അതിജീവിത ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലായിരുന്നു ഈ ഹര്‍ജി.

സി ബി ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ഹണി എം. വര്‍ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നു. അതിനാലാണ് കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. നേരത്തെ കോടതിയില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്ന് കണ്ടെത്തിയിരുന്നു.

AJILI ANNAJOHN :