ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇരുപത്തിയൊമ്പത് വയസായിരുന്നു. നടിയുടെ സഹോദരനാണ് മരണ വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
വിഷാദമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്താണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇന്‍ ശ്രദ്ധനേടിയത്. നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.