അയാള്‍ക്ക് വലിയ റോള് കിട്ടി, എനിക്ക് മോശമാണ്. അതുകൊണ്ട് ഇത് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങിപ്പോയതോ..?; രജനികാന്തിനൊപ്പം കമല്‍ ഹാസന്‍ അഭിനയിക്കാത്തതിന് യഥാർത്ഥ കാരണം; ഉലകനായകന്‍ തന്നെ പറയുന്നു!

തമിഴ് സിനിമാലോകത്ത് ഇന്നും ആരാധിക്കപ്പെടുന്ന രണ്ടു വിഗ്രഹങ്ങൾ ആണ് കമല്‍ ഹാസനും രജനികാന്തും. ഇരുവരുടെയും സിനിമകള്‍ ഒരുപോലെ ബോക്‌സോഫീസില്‍ ഹിറ്റാവുന്ന കാഴ്ച തമിഴിൽ സാധാരണമായിരുന്നു. എന്നാല്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ രണ്ടു താരങ്ങളും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു.

എന്തുകൊണ്ടാണ് രജനികാന്തിനൊപ്പം സിനിമകളൊന്നും ചെയ്യാത്തത് എന്നതിന് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. മുന്‍പ് മലയാളത്തില്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് കമൽ ഹാസൻ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞത്.

കമല്‍ ഹാസന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ അപൂര്‍വ്വരാഗത്തിലാണ് രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വരാത്തത് എന്താണെന്നാണ് അവതാരകന്‍ ചോദിച്ചത്.

“രജനികാന്തും താനും തമ്മിലുള്ളത് വളരെ വിചിത്രമായ സൗഹൃദമാണ്. സിനിമകളിലൂടെ മത്സരിക്കുന്നവര്‍ ഒരിക്കലും സുഹൃത്തുക്കളായി മാറില്ല. അവിടെ എന്തായാലും അകലം ഉണ്ടാവും. ആ യൂണിറ്റ് വളരെ വേറിട്ടതാണ്. അവിടെ ഈഗോ കാണിക്കാനുള്ള സമയമില്ല. കാരണം അതുപോലെയായിരുന്നു ആ ലൊക്കേഷന്‍. ഈഗോ കാണിക്കാന്‍ സമയം ഇല്ലായിരുന്നു. അതാണ് സത്യമെന്ന്’ കമല്‍ ഹാസന്‍ പറയുന്നു.

ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതിനൊപ്പം അത് പെര്‍ഫെക്ട് ആക്കാനും ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങള്‍ കണ്ട് മുട്ടുമ്പോഴും അന്നത്തെ കാലം ഓര്‍മ്മ വരും. അത് വളരെ നല്ലൊരു ഫീലിങ്ങായിരുന്നു. രണ്ടാളും പിന്നീട് ഒരുമിച്ച് വരാത്തത് പ്രൊഫഷണല്‍ സ്ട്രാറ്റജിയുടെ തീരുമാനം കൊണ്ടാണ്. അങ്ങനൊരു തീരുമാനം എടുത്തതും ഞങ്ങള്‍ തന്നെയാണ്.

അയാള്‍ക്ക് വലിയ റോള് കിട്ടി, എനിക്ക് മോശമാണ്. അതുകൊണ്ട് ഇത് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങി പോയതല്ല. രണ്ട് പേരും ഇരുന്ന് ഒരു ശമ്പളം തന്നെ പകര്‍ന്ന് കൊടുക്കുന്നത് തെറ്റാണ്. രണ്ട് പേരും വേറിട്ട് നിന്നാല്‍ രണ്ടാള്‍ക്കും ഒരേ സ്റ്റാര്‍ഡവും ഒരേ പവറും ലഭിച്ചേക്കും. അങ്ങനെ ബോധപൂര്‍വ്വം എടുത്ത തീരുമാനമാണ്. ഒരു സിനിമാ ഏറ്റെടുത്താല്‍ അതില്‍ ബജറ്റ് ഇത്രയുമാണ്. അതുകൊണ്ട് പ്രതിഫലം ഇത്രയേ തരികയുള്ളുവെന്ന് പറഞ്ഞേക്കും.

താരങ്ങള്‍ മുപ്പതും നാല്‍പതുമൊക്കെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്നതിനെ പറ്റിയും കമല്‍ ഹാസന്‍ പറഞ്ഞു. ‘ഇന്നത്തെ ടിക്കറ്റ് നിരക്ക് വച്ച് അത്രയൊന്നും വാങ്ങിക്കരുതെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ വാങ്ങിക്കുന്നത് ശരിയല്ല. എന്നാല്‍ ഞങ്ങള്‍ക്ക് എന്ത് വേണം അതിന്റെ ഒത്തിരി അധികമുണ്ടിത്. നമ്മള്‍ ആഗ്രഹിച്ച പ്രതിഫലത്തിനെ അടുത്ത് പോലും ചിലപ്പോള്‍ വരാറില്ല. എനിക്കതില്‍ പരാതികളൊന്നുമില്ലെന്ന്’ കമല്‍ ഹാസന്‍ പറയുന്നു.

മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണവും നടന്‍ പറഞ്ഞു. ‘മലയാളത്തില്‍ അഭിനയിക്കാനായി ഞാന്‍ പ്രതിഫലം ചോദിക്കുന്നത് ഒരു കുറ്റമാണ്. ചോദിക്കുന്നതിന്റെ പത്തോ ഇരുപതോ ശതമാനം കൊടുത്താല്‍ മതിയെന്ന് പറയുമ്പോള്‍ എന്നെ സംബന്ധിച്ച് അതൊരു ത്യാഗമായി തോന്നാം. കേരളത്തിലെ ബുദ്ധിജീവികളെ പേടിയുണ്ട്. പക്ഷേ അത് കാണിക്കുന്നില്ലെന്ന് വച്ചു’ എന്നും താരം പറയുന്നു.

about kamal hasan

Safana Safu :