തെന്നിന്ത്യയില്‍ നിരവദി ആരാധകരുള്ള താരമാണ് വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കോബ്ര’യുടെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളി താരങ്ങളായ റോഷന്‍ മാത്യു, മിയ ജോര്‍ജ്ജ്, സര്‍ജാനോ ഖാലിദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്!രാജന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘കോബ്ര’ ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രമാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.