ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളെ കുറിച്ച് ഇന്നും ചർച്ചകൾ
നടക്കുകയാണ്. വളരെ വ്യത്യസ്തമായ ഷോയായതുകൊണ്ട് തന്നെ ഓരോ സീസൺ കഴിയുന്തോറും പ്രേക്ഷക പ്രീതിയും വർധിച്ച് വരികയാണ്. ഇതുവരെ സംപ്രേക്ഷണം ചെയ്തതിൽ ഏറ്റവും കൂടുതൽ ചർച്ചയായ സീസൺ ആയിരുന്നു ഇത്തവണത്തേത്. ഒരുപാട് നാടകീയതകൾക്കൊടുവിലാണ് സീസൺ നാല് അവസാനിച്ചത്.
ദിൽഷ പ്രസന്നൻ ആണ് സീസൺ ഫോറിലെ ടൈറ്റിൽ വിന്നർ ആയത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് റിയാസ് സലീമും. പ്രവചനാതീതമായിരുന്നു നാലാം സീസണിലെ മത്സരങ്ങളും നോമിനേഷനും എവിക്ഷൻ പ്രക്രിയകളും എല്ലാം. ഒരോ ദിവസം കഴിയുന്തോറും പ്രേക്ഷകരെ കൂടുതൽ ആകാംഷഭരിതരാക്കുന്ന നിമിഷങ്ങളിലൂടെയാണ് സീസൺ നാല് കടന്നുപോയത്. വോട്ടിങ്ങിൽ ദിൽഷയും ബ്ലെസ്ലിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. പലരും ബ്ലെസ്ലി വിജയി ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വളരെ ചെറിയ വോട്ടിംഗ് വ്യത്യാസത്തിൽ ദിൽഷയ്ക്ക് കപ്പ് സ്വന്തമാക്കാൻ സാധിച്ചു.
ഇപ്പോഴിതാ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത് ബ്ലെസ്ലിയുടെ അനിയത്തി പങ്കുവെച്ച ഒരു വ്ലോഗ് ആണ്. അതിൽ ഓണത്തോടനുബന്ധിച്ച് ബ്ലെസ്ലിക്കും വീട്ടുകാർക്കും ലഭിച്ച ഓണസമ്മാനങ്ങളാണ് കാണിച്ചത്. അനിയത്തിക്കും ഉമ്മക്കും ബ്ലെസ്ലിക്കും ഓണക്കോടികളും ആരാധകർ സമ്മാനമായി കൊടുത്തിട്ടുണ്ട്.
സമ്മാനങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഹൗസിലുണ്ടായിരുന്നപ്പോൾ ബ്ലെസ്ലി പറഞ്ഞ തഗ് ഡയലോഗുകൾ വെച്ചുള്ള കുറേ അധികം ടീ ഷർട്ടുകളാണ്. ബീച്ചിക്ക ഗ്രൂപ്പ് അണ് ആ സമ്മാനം അയച്ചത്. മറ്റുള്ള സമ്മാനങ്ങളും ബ്ലെസ്ലിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും വ്യത്യസ്തമായ സമ്മാനം ഇഷ്ടപ്പെട്ടുവെന്നു ബ്ലെസ്ലി വീഡിയോയിൽ പറയുന്നുണ്ട്.
ഹൗസിൽ വെച്ച് റിയാസിൻ്റെയും ബ്ലെസ്ലിയുടേയും വഴക്കിനിടയിൽ ബ്ലെസ്ലി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. വെള്ളം വല്ലതും വേണോ മോനേ എന്ന്. അത്തരം തഗ് ഡയലോഗുകൾ വെച്ചിട്ടാണ് ടീഷർട്ടുകൾ വന്നിട്ടുള്ളത്. ലക്ഷ്മി പ്രിയയോടും വിനയ് മാധവിനോടും ഒക്കെ പറഞ്ഞ ഡയലോഗുകളും അക്കൂട്ടത്തിൽ ഉണ്ട്.
തഗ് ഡയലോഗുകളിൽ ചിലത് ‘തോന്നിയത് പറയുന്നതിനെയാ തോന്നിവാസം എന്ന് പറയുന്നത്’, ‘പിന്നെന്തിന ചെങ്കോൽ ഉപ്പ്മാവ് ഇളക്കാനാ?’ ‘നിനക്ക് വെള്ളം വല്ലതും വേണോ മോനെ?’ ‘കേശവൻ മാമൻ്റെ കഥയല്ലേ അത് കുറേ കേട്ടിട്ടുള്ളതാ’, എന്നിങ്ങനെയുള്ള തഗ് ഡയലോഗുകൾ പ്രിൻ്റ് ചെയ്ത ടീ ഷർട്ടുകൾ ആണ് ഓണസമ്മാനമായി എത്തിയത്. എന്തായാലും സംഗതി പൊളിച്ചുവെന്ന് ബ്ലെസ്ലി പറഞ്ഞു.
ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാർക്കിടയിൽ സുപരിചിതനായിരുന്നു ബ്ലെസ്ലി. പാരഡി വീഡിയോകളും മ്യൂസിക്ക് വീഡിയോകളും ചെയ്താണ് ബ്ലെസ്ലി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. എന്നാൽ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായത് ബിഗ് ബോസിൽ എത്തിയപ്പോഴാണ്.
ഹൗസിനുള്ളിലെ ബ്ലെസ്ലിയുടെ ഗെയിമും നിലപാടുകളും തഗ് ഡയലോഗുകളെല്ലാം തന്നെയാണ് താരത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. സീസൺ നാലിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിയ താരം റോബിനായിരുന്നു. അതിന് തൊട്ടുപിന്നാലെ ബ്ലെസ്ലിയും ഉണ്ട്. അത് ഷോ കഴിഞ്ഞ ശേഷം ബ്ലെസ്ലിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയ ജനക്കൂട്ടം കണ്ടാൽ ബ്ലെസ്ലിക്ക് ലഭിച്ച ആരാധക പിന്തുണ വ്യക്തമാക്കുന്നതെയുള്ളൂ.
ഇത്രയും ആളുകൾ എന്നെ സ്നേഹിക്കാൻ പുറത്ത് ഉണ്ടായിരുന്നെങ്കിൽ ഇനിയും നന്നായി കളിച്ചിരുന്നേനെ എന്നാണ് ബ്ലെസ്ലി ആരാധകരെ കണ്ട ശേഷം പറഞ്ഞത്. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും ടിവി പ്രോഗ്രാമും ഒക്കെയായി മുന്നോട്ട് പോകുകയാണ് ബ്ലെസ്ലി. ഒന്ന് രണ്ട് സിനമയിലും അസരം കിട്ടിയിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ തൻ്റെ സോഷ്യൽ മീഡിയ വഴി അറിയിക്കാമെന്നും താരം പറഞ്ഞിട്ടുണ്ട്.
about blesslee