അമ്പിളി ചേട്ടൻ എന്റെ വിജയ സിനിമകളുടെ മെയിനാണ്, അദ്ദേഹം എന്റെ സിനിമയിൽ ഉണ്ടെങ്കിൽ എനിക്ക് ഭയങ്കര സന്തോഷവും ഒരു സമാധാനവും വിശ്വാസവുമൊക്കെയാണ് ; മനസ്സ് തുറന്ന് ജോണി ആൻറണി !

മലയാളികൾക്ക് എക്കാലത്തെയും മികച്ച കോമഡി എൻറർടെയിനർ സിഐഡി മൂസ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ജോണി ആൻറണി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംവിധാനത്തിൽ നിന്നും മാറിഅഭിനയത്തിലാണ് അദ്ദേഹത്തിൻറെ ശ്രദ്ധ. 2003-ൽ സിഐഡി മൂസയിൽ തുടങ്ങി 2016 തോപ്പിൽ ജോപ്പൻ വരെയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എങ്കിലും അതിൽ കൂടുതൽ ചിത്രങ്ങളിൽ ജോണി ആൻറണി ഇപ്പോൾ അഭിനയിച്ച് കഴിഞ്ഞു.

ജോണി ആന്റണി ചിത്രങ്ങളിൽ നിറ സാന്നിധ്യമാണ് ജ​ഗതി ശ്രീകുമാർ. ​ജ​ഗതിയുടെ തമാശ രംഗങ്ങൾ ഇന്നും പുതുമ നൽകുന്നതാണ്. ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചില നർമ്മ മുഹൂർത്തങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി.

അമ്പിളി ചേട്ടൻ തനിക്ക് വേണ്ടി ചില സ്പെഷ്യൽ എക്സ്പ്രെഷൻസ് ഇടും എന്നും അദ്ദേഹം തന്റെ വിജയ സിനിമകളുടെ മെയിനാണ് എന്നും ജോണി ആന്റണി പറഞ്ഞു. ‘അദ്ദേഹം എന്റെ സിനിമയിൽ ഉണ്ടെങ്കിൽ എനിക്ക് ഭയങ്കര സന്തോഷവും ഒരു സമാധാനവും വിശ്വാസവുമൊക്കെയാണ്. അമ്പിളി ചേട്ടൻ വെർബാലയല്ല മുഖഭാവത്തിലാണ് അഭിനയിക്കുന്നത്.’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോണി ആന്റണി ജഗതിയുമായുള്ള ഓർമ്മകൾ തുറന്ന് പറഞ്ഞത്.

എന്റെ സിനിമകളിൽ ആഭിനയിച്ചിരിക്കുന്ന കോമഡി ആർട്ടിസ്റ്റുകളൊക്കെ ലെജന്റ്സ് ആയിരുന്നു. ഒടുവിൽ ഉണ്ണികൃഷണൻ ചേട്ടൻ, ജ​ഗതി ചേട്ടൻ, ഹരിശ്രീ അശോകൻ ചേട്ടൻ, സലിം കുമാർ, ഹനീഫിക്ക എന്നിങ്ങനെ എല്ലാവരും. ഇതിലാരാ മോശം. അവരോടൊന്നും എങ്ങനെയാണ് എന്ന് പ്രത്യേകിച്ച് പറയുകയേ വേണ്ട. കാര്യം മാത്രം പറഞ്ഞാൽ മതി. അവരത് വളർത്തി എടുത്ത് പൊന്നുപോലാക്കി വേറെ ലെവലാക്കിത്തരും. എന്നിരുന്നാലും അമ്പിളി ചേട്ടനോട് ഞാൻ നൈസ് ആയിട്ട് പറയും. അപ്പോൾ അമ്പിളി ചേട്ടൻ എനിക്ക് വെണ്ടി ചില സ്പെഷ്യൽ എക്സ്പ്രെഷൻ ഇടും

സിഐഡി മൂസ’യിലെ ഉടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനുമായുള്ള രം​ഗത്തിലെ ചമ്മുന്ന രം​ഗമുണ്ട്. അത് വളരെ രസമാണ്. അതെടുത്തിട്ട് അമ്പിളി ചേട്ടൻ പറയും, ‘അനിയാ, ഇത് സ്പെഷ്യലാണ് കേട്ടോ’ എന്ന്. അതുപേലെ തന്നെയാണ് ‘സൈക്കിൾ’ എന്ന സിനിമ ചെയ്യുമ്പോൾ, ‘കൊച്ചി രാ​ജാവ്’, ‘തുറുപ്പ് ​ഗുലാൻ’ എന്നിങ്ങനെ. അമ്പിളി ചേട്ടൻ എന്റെ വിജയ സിനിമകളുടെ മെയിനാണ്. അദ്ദേഹം എന്റെ സിനിമയിൽ ഉണ്ടെങ്കിൽ എനിക്ക് ഭയങ്കര സന്തോഷവും ഒരു സമാധാനവും വിശ്വാസവുമൊക്കെയാണ്. അമ്പിളി ചേട്ടൻ വെർബലായല്ല മുഖഭാവത്തിലാണ് അഭിനയിക്കുന്നത്. ഞാൻ അസിസ്റ്റന്റായി ഇരിക്കുന്ന സമയത്ത് , ഷൂട്ടിന്റെ ഇടവേളയിൽ ചില സജഷൻ പറയാറുണ്ട്. പിന്നീട് ഷോട്ട് എടുത്തു കഴിഞ്ഞ് പറയും ‘തുളസീ, ജോണി പറഞ്ഞതാണ് കേട്ടോ’ എന്ന്. അത് സെറ്റിൽ നമുക്കൊരു ​ബൂസ്റ്റിം​ഗാണ്.’ ജോണി ആന്റണി പറഞ്ഞു.

AJILI ANNAJOHN :