സുമിത്രയുടെ കഴുത്തിൽ താലിചാർത്തി രോഹിത്ത്; ആദ്യമായി മലയാളം സീരിയലിൽ ഇത്തരം ഒരു കാഴ്ച; കുടുംബവിളക്ക് വേറെ ലെവലെന്ന് പ്രേക്ഷകർ !

വ്യത്യസ്തമായ കഥാവഴികളിലൂടെയാണ് കുടുംബവിളക്ക് പരമ്പരയിപ്പോൾ മുന്നേറുന്നത്. സുമിത്രയുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടും എല്ലാവരുടേയും മുന്നിൽ തല ഉയർത്തിപ്പിടിച്ച് ജീവിക്കുകയാണ് സുമിത്ര. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയത്. അതിന് ശേഷവും സുമിത്രയുടെ ജീവിതത്തിൽ മുഴുനീളെ പ്രശ്നങ്ങളായിരുന്നു. സിദ്ധാർഥും ജീവിതത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ് വിവാഹത്തോടെ. ഒന്നിനു പുറകേ ഒന്നായി വേദിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും സിദ്ധാർഥിന് പ്രശ്നമാകുന്നുണ്ട്.

ഇപ്പോഴിത സുമിത്രയുടെ കഴുത്തിൽ രോഹിത്ത് താലി ചാർത്തുന്നതിന്റെ വീഡിയോ ആണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. വിവാഹിതരായി വീട്ടിലേക്ക് എത്തുന്ന രോഹിത്തിനോടും സുമിത്രയോടും വഴക്കുണ്ടാക്കുന്ന സിദ്ധാർഥിനെയാണ് പ്രൊമോയുടെ തുടക്കത്തിൽ കാണാനാവുക.

എന്നാൽ പിന്നീട് ആശുപത്രിയിൽ കിടക്കുന്ന പൂജയേയും സമീപത്തിരിക്കുന്ന രോഹിത്തിനേയും കാണാം. വൻ സ്വീകരണമാണ് പ്രൊമോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് യാഥാർഥ്യം ആയാൽ കുടുംബവിളക്ക് വീണ്ടും പഴയ പ്രതാപത്തിൽ എത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

കാണാം വീഡിയോയിലൂടെ…!

about kudumbavilakku

Safana Safu :