ഇത് മൂന്നാം തവണയാണ്; വ്യാജ വാർത്തയ്ക്കെതിരെ നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ

കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുന്ധും വിവാഹിതരാകുന്നുവെന്നുള്ള വാർത്തയാണ്
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത.

എന്നാൽ ഈ വാർത്ത തെറ്റാണെന്ന് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്തകൾ വരുന്നതെന്നും സുരേഷ് കുമാർ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

അതേസമയം തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാറിലും കീർത്തി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Noora T Noora T :