വെള്ള ഗൗണില്‍ കൈയില്‍ പൂച്ചെണ്ടുമായി വിവാഹ വേഷത്തില്‍ മഡോണ സെബാസ്റ്റ്യന്‍; ചിത്രം വൈറലായതോടെ വിവാഹ ആശംസകളും

നിവിന്‍ പോളി ചിത്രം പ്രേമത്തിലെ സെലിനായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് കിംഗ് ലയര്‍, ഇബ്‌ലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ എന്നീ സിനിമകളിലും തിളങ്ങിയ താരം തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്.

ഇപ്പോഴിതാ മഡോണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടുകയാണ്. വെള്ള ഗൗണില്‍ തലയില്‍ നെറ്റ് ചൂടി കൈയില്‍ പൂച്ചെണ്ടുമായി സിംപിള്‍ മേക്കപ്പിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറെടുത്തുകഴിഞ്ഞു.

ഹാര്‍ട്ട് ഇമോജികളും അഭിനന്ദനങ്ങളുമായി താരം പങ്കുവച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിവാഹ ആശംസകളും കുറച്ച് പേര്‍ നേരുന്നുണ്ട്.

ടൊവിനോ തോമസിന്റെ നായികയായി മലയാളത്തില്‍ തിരിച്ചെത്താനൊരുങ്ങുകയാണ് മഡോണ. ഫോറന്‍സിക് എന്ന ചിത്രത്തിന്റെ അതേ ടീം സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്നചിത്രം അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Vijayasree Vijayasree :