സീരിയൽ നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14നായിരുന്നു വിവാഹനിശ്ചയം.
ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം റെബേക്ക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മുൻപും ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.
കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും ഒരുക്കി. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ് ശ്രീജിത്ത്.