കാത്തിരിപ്പുകൾക്ക് വിരാമം! ബിഗ് ബോസിലേക്ക് അവരെത്തി ആ ചുണക്കുട്ടികൾ ഇതാ….

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസണിന്റെ മൂന്നാം സീസണിന് തിരി തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ് രണ്ട് മാസത്തോളമായി വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് മലയാളം ബിഗ് ബോസിന്റെ പുതിയ സീസണ് ഫെബ്രുവരി പതിനാലിന് തുടക്കമായത്. ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. പല പ്രവചനങ്ങളും ഈ കാലയളവില്‍ നടന്നിരുന്നു. ഒടുവില്‍ കാത്തിരുന്ന താരങ്ങള്‍ ഓരോരുത്തരായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയിരിക്കുകയാണ്. ഡാന്‍സും പാട്ടുമൊക്കെയായി വലിയൊരു ഇന്‍ഡ്രോ തന്നെയാണ് എല്ലാവര്‍ക്കും കിട്ടിയത്

ബിഗ് ബോസിലെ ആദ്യ മത്സരാർത്ഥി ആയി എത്തിയത് നോബി മാർക്കോസ് ആയിരുന്നു.ആദ്യം മുതല്‍ നോബി മര്‍ക്കോസ് ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.. ഭാര്യയും വീട്ടുകാരുമെല്ലാം ചേര്‍ന്ന് ഇന്‍ട്രോ കൊടുത്താണ് നോബിയെ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. അധികം എല്ലാവര്‍ക്കും കിട്ടാത്ത അവസരം തനിക്ക് ലഭിച്ചതില്‍ സന്തോഷമാണെന്നാണ് നോബി പറയുന്നത്. സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്.

രണ്ടാമത്തെ മത്സരാര്‍ഥിയായി എത്തിയത് ഡിംപിള്‍ ഭാല്‍ ആയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപിള്‍ തന്റെ ജീവിതത്തിലെ ചില ദുഃഖകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. നോർത്ത് ഇന്ത്യൻ സ്വദേശിയായ പിതാവിൻ്റെയും കട്ടപ്പനക്കാരിയുടെയും മകളാണ്.

ബിഗ് ബോസ് ഹൗസിലേക്കെത്തിയ മൂന്നാമത്തെ മത്സരാര്‍ഥിയാണ് ആര്‍ജെ കിടിലം ഫിറോസ്. ലാലേട്ടനെപ്പോലൊരു മൊതലിനെ തൊട്ടുമുന്നിൽ കാണാനായതിന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഫിറോസ് വിശേഷം പറഞ്ഞുതുടങ്ങിയത്.ഡാന്‍സ് കളിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് താന്‍ ഷോ യിലേക്ക് എത്തിയതെന്ന് ഫിറോസ് പറയുന്നു.

നാലാമത്തെ മത്സരാര്‍ഥിയായി നടന്‍ മണിക്കുട്ടന്‍ എത്തി. മുന്‍പും മണിക്കുട്ടന്‍ ഷോ യിലേക്ക് എത്തുന്നതായിട്ടുള്ള വിവരങ്ങള്‍ പ്രചരിച്ചിരുന്നു. വീട്ടിലെത്തിയ മറ്റ് മത്സരാര്‍ഥികള്‍ വലിയ സ്വീകരണമാണ് മണിക്കുട്ടനും ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യം ഏറെ അർഹിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’, എന്ന ഒറ്റ പരമ്പരയിലൂടെ മലയാളികൾ ഉള്ള നാടും നാട്ടാരുടെയും മനം കവർന്നെടുക്കാൻ മണിക്കുട്ടന് കഴിഞ്ഞു എന്നതാണ് സത്യം

മജിസിയ ഭാനുവാണ് അഞ്ചാമത്തെ മത്സരാര്‍ഥി. ഒരുപാട് പൊൻ തൂവലുകൾ സ്വന്തം പേരിൽ നേടിയെടുത്ത മജ്‌സിയ ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിത കൂടിയാണ് മജിസിയ ഭാനു. വടകരക്കടുത്ത ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദ് – റസിയ ദമ്പതികളുടെ മകളാണ്.

ഗായികയും വയലിസ്റ്റിനുമായ ലക്ഷ്മി ജയന്‍ കിടിലന്‍ പാട്ട് പാടി കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്തവണത്തെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മിയാണെന്ന് ഇന്‍ട്രോയിലൂടെ തന്നെ ലാലേട്ടൻ വ്യക്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോന്‍ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. കുടുംബത്തിലെ ഏകമകളാണ് താനെന്ന് സൂര്യ പറയുന്നു. വെള്ളാരം കണ്ണുള്ള സുന്ദരിയെ ആദ്യ കാഴ്ച്ചയിൽ തന്നെ പ്രേക്ഷകർക്ക് ബോധിച്ചിട്ടുള്ള മട്ടാണ്.

അടുത്ത മത്സരാർത്ഥിയായി എത്തിയത് സായ് വിഷ്ണുവായിരുന്നു ബിഗ് ബോസിലേക്ക് എത്തിയപ്പോൾ തന്നെ പ്രേക്ഷകർ സായ് വിഷ്ണുവിന് ഇട്ട ചെല്ലപ്പേരാണ് സിനിമ പ്രാന്തൻ . ഓസ്കാർ അവാർഡ് വാങ്ങാനാഗ്രഹിക്കുന്ന വലിയ സിനിമാ പ്രേമി സിനിമ മോഹം കൊണ്ടാണ് ഷോയിലേക്ക് എത്തിയത്. ആലപ്പുഴ എറണാകുളം ജില്ലയിലെ അരൂക്കുറ്റിയാണ് സ്വദേശം.

പാലക്കാട് കാരൻ ചുള്ളൻ പയ്യൻ അനൂപ് കൃഷ്ണനാണ് മറ്റൊരു മത്സരാർത്ഥി സീത കല്യാണത്തിലെ കല്യാണിനെയാണ് അനൂപ് പൂർണ്ണതയോടെ അവതരിപ്പിച്ചത് . മറ്റുള്ള പരമ്പരകളിൽ നിന്നും വ്യത്യസ്ത കഥ പറയുന്ന പരമ്പരയിൽ നായകൻ ആയിട്ടാണ് അനൂപിന്റെ എൻട്രി. ആ വ്യത്യസ്തത ബിഗ് ബോസിലും കാണാനുള്ള തയ്യാറെടുപ്പിൽ ആണ് ബിഗ് ബോസ് പ്രേമികൾ!

അടുത്ത മത്സരരാർത്ഥിയായി എത്തിയത് അഡോണി ജോണായിരുന്നു . കോട്ടയംകാരൻ ആണ് അഡോണി. മഹാരാജാസിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച് ഡി ചെയ്യുകയാണ് കക്ഷി. റംസാന്‍ മുഹമ്മദ്, , റിതു മന്ത്ര, സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരാണ് ബിഗ് ബോസിൽ അവസാനം വന്ന മത്സരാര്‍ഥികള്‍. .

പതിനാല് മത്സരാര്‍ഥികളില്‍ ഏറ്റവുമൊടുവില്‍ എത്തിയത് ഭാഗ്യലക്ഷ്മിയായിരുന്നു. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കിയ താരം. കേരളസംസ്ഥാന സർ‌ക്കാറിന്റേതുൾ‌പ്പെടെ നിരവധി പുരസ്കാരങ്ങൾ‌ നേടിയ ഭാഗ്യലക്ഷ്മിയുടെ എൻട്രിയും പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കിയത്

Noora T Noora T :