മകനെയും അനുഷ്‌കയെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിപ്പിച്ചു; പൊട്ടിത്തെറിച്ച് നാഗാര്‍ജ്ജുന

സെലിബ്രിറ്റി താരങ്ങൾ ഗോസിപ്പിൽ ഇടം നേടാറുണ്ട്.. ഗോസിപ്പുകൾ അതിര് വിടുമ്പോൾ പ്രതികരണവുമായി താരങ്ങൾ തന്നെ എത്താറുണ്ട്. ഇപ്പോൾ ഇതാ തന്റെ ക്ഷമ പരീക്ഷിച്ച ഒരു ഗോസിപ്പിനെക്കുറിച്ച് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന തുറന്ന് പറയുകയാണ്

അനുഷ്‌ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍ തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ചാര്‍മി കൗറിന് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാന്‍ മൂലമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളും ചാര്‍മി എന്നെ അറിയിക്കാറുണ്ട്.

ഒരു പുതിയ അപ്പാര്‍ട്‌മെന്റെ എടുത്തപ്പോള്‍ ചാര്‍മി എന്നോട് പറഞ്ഞിരുന്നു. ഉടനെ വാര്‍ത്ത വന്നു, നാഗാര്‍ജ്ജുന ചാര്‍മി കൗറിന് അപാര്‍ട്‌മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്. ഇതുപോലെയുളള ഗോസിപ്പുകളൊക്കെ കേള്‍ക്കുമ്ബോള്‍ എനിക്ക് ചിരിവരും.

ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. അതേ സമയം അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം വന്ന ഗോസിപ്പ് വേദനിപ്പിച്ചു

ഞാനും അനുഷ്‌കയും ഡേറ്റിങിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകന്‍ നാഗ ചൈതന്യയെയും അനുഷ്‌കയെയും ചേര്‍ത്തും ഗോസിപ്പുകള്‍ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തകരോട് പുച്ഛം തോന്നിയെന്ന് നാഗാര്‍ജ്ജുന പറഞ്ഞു

Noora T Noora T :