സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് ദേവര കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് ടോളിവുഡിലെ മുൻ നിര നായകന്മാരുടെ ഗണത്തിലേയ്ക്ക് ഉയർന്ന താരമാണ് വിജയ് ദേവരാകൊണ്ട. അർജുൻ റെഡ്ഡിയുടെ വിജയമാണ് ടോളിവുഡിൽ വിജയുടെ പേര് ഉയർത്തിയത്. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് കടത്ത ആരാധകരാണുള്ളത്. നിലപാടുകൾ കൊണ്ടും താരം ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.”
ഇപ്പോൾ ലൈഗർ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യാ താരമാകാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട.ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ ഒരു അഭിമുഖത്തിൽ താരം പ്രണയത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. താൻ ഇപ്പോൾ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും തന്റെ ജീവിതകാലത്തിന്റെ പകുതിയും ആരെങ്കിലുമായി പ്രണയത്തിലായി പോകുമോ എന്ന ഭയത്തോടെയാണ് താൻ കഴിഞ്ഞിരുന്നതെന്നാണ് താരം പറയുന്നത്. ഇതുവരെ തന്നോട് പ്രണയം പറഞ്ഞ ആരോടും താൻ തിരിച്ച് ‘ഐ ലവ് യു ടു’ എന്ന് പറഞ്ഞിട്ടില്ലെന്നും വിജയ് വെളിപ്പെടുത്തി.
വിജയ് ദേവരകൊണ്ട ഇപ്പോൾ രശ്മിക മന്ദാനയുമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കോഫി വിത്ത് കരണിൽ പങ്കെടുത്തപ്പോൾ ലൈഗറിൽ വിജയുടെ നായികയായ അനന്യ പാണ്ഡെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് സൂചന നൽകിയിരുന്നു. അതിനിടയിലാണ് നടന്റെ ഈ തുറന്നു പറച്ചിൽ.’ഞാൻ ഇപ്പോൾ പ്രണയത്തിലായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഞാൻ പ്രണയകഥകളിൽ വിശ്വസിക്കുന്നു. അവ സന്തോഷകരമായ ഒന്നാണ്. എന്നാൽ ഹൃദയം തകരുന്നത് (ബ്രെക്കപ്പ്) ഞാൻ ഭയപ്പെടുന്നു. ഇതുവരെ, അത് സംഭവിച്ചിട്ടില്ല.’ വിജയ് പറഞ്ഞു. അതേസമയം തന്റെ ഹൃദയം ഇതുവരെ ആരും തകർത്തിട്ടില്ലെങ്കിലും തന്റെ അച്ഛൻ നൽകിയ ഉപദേശം കാരണം താൻ പലരുടെയും ഹൃദയം തകർത്തിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. അച്ഛന്റെ ആ ഉപദേശം എന്തായിരുന്നു എന്നും നടൻ വിശദീകരിച്ചു.
‘ഞാൻ വളർന്നുവരുമ്പോൾ, സ്നേഹം കാപട്യമാണെന്നും പണമാണ് എല്ലാമെന്നുമാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. ഇത് എന്നെ വല്ലാതെ സ്വാധീനിച്ചതിനാൽ വലുതായപ്പോഴും എനിക്ക് ബന്ധങ്ങളിൽ വിശ്വാസമില്ലായിരുന്നു. എന്റെ അടുക്കൽ വരുന്നവരെല്ലാം എന്തെങ്കിലും ആഗ്രഹവുമായാണ് വരുന്നതെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി.”എന്നോട് ഐ ലവ് യു എന്ന് പറഞ്ഞവരോട് പോലും ഞാൻ ഇതുവരെ തിരിച്ച് ഐ ലവ് യു ടു എന്ന് പറഞ്ഞിട്ടില്ല, അത് സ്വാഭാവികമായി വരാതെയായി.’ വിജയ് പറഞ്ഞു. എന്നാൽ നടനായതിന് ശേഷം ഒരാളുമായി പ്രണയത്തിലായെന്നും അതിന് ശേഷം പ്രണയത്തോടുള്ള തന്റെ സമീപനം മാറിയെന്നും വിജയ് പറഞ്ഞു. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, ഓഗസ്റ്റ് 25 നാണ് ലൈഗർ റിലീസിന് എത്തുന്നത്. കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിക്കുന്നത്. ഈ പാൻ-ഇന്ത്യ. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. അനന്യ പാണ്ഡെ നായികയാകുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.