സ്വത സിദ്ധമായ അവതരണ രീതിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ജീവ ജോസഫ്. ജീവയെ പോലെ തന്നെ ഭാര്യയും അവതാരകയുമായ അപര്‍ണയ്ക്കും ആരാധകർ ഏറെയാണ്.ടെലിവിഷന്‍ ഷോ യില്‍ അവതാരകരായി എത്തിയ സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് വിവാഹം കഴിച്ച താരങ്ങള്‍ വീണ്ടും ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയാണിപ്പോള്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ഷോയിലാണ് ഇരുവരും ഒരുമിക്കുന്നത്

വലിയ ജനപ്രീതി നേടി പരിപാടി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് വീണ്ടും എത്തിയിരിക്കുകയാണ് . ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ രസകരമായ ഗെയിമുകളിലൂടെയാണ് വ്യക്തി ജീവിതത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്.

കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേ യുടെ ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ് വീടിനകത്ത് കയറി ഇരുന്നതാണെന്ന് പറയാം. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ ലോക്ഡൗണിന്റെ ഈ ആറ് മാസത്തില്‍ കുറേ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പിടിച്ച് നിന്നു എന്ന് വേണം പറയാന്‍. അതാണ് ഏറ്റവും വലിയ കാര്യം. കാരണം ഒരുപാട് പേര് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കരിയറില്‍ താഴേക്ക് പോയവരുണ്ട്. ജോലി നഷ്ടപ്പെട്ടവരുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മള് തളരാതെ പിടിച്ച് നിന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ജീവ പറയുന്നു
ഇതിനിടെ പ്രണയിക്കുന്ന സമയത്തുണ്ടായ രണ്ട് ഓര്‍മ്മകള്‍ എന്തൊക്കെയാണെന്ന് അവതാരക ചോദിച്ചിരുന്നു. ആദ്യം ഉത്തരം പറഞ്ഞത് ജീവ ആയിരുന്നു. ഒന്ന് പാട്ട് വണ്ടിയുടെ ഷൂട്ടിന് പോയപ്പോള്‍ കാറിലിരുന്ന് ആദ്യത്തെ ഉമ്മ കൊടുത്തത്. രണ്ട് എന്റെ വീട്ടിലേക്ക് അവളെ കൊണ്ട് പോയതെന്നുമാണ് ജീവ പറയുന്നത്. അപര്‍ണയും ഇതേ ഉത്തരം തന്നെയാണ് നല്‍കിയത്.
കല്യാണ ദിവസം ഉണ്ടായ മറക്കാനാവാത്ത സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് അപര്‍ണ തലകറങ്ങി വീണതിനെ പറ്റിയാണ് ജീവ സംസാരിച്ചത്. വെളുപ്പിനെ മൂന്ന് മണിക്കോ മറ്റോ എഴുന്നേറ്റാണ് അപര്‍ണ മേക്കപ്പ് ഒക്കെ ചെയ്തത്. ഫുഡ് പോലും കഴിച്ചിരുന്നില്ല. താലി കെട്ടുന്നതിന് മുന്‍പാണോ ശേഷമാണോന്ന് ഓര്‍മ്മയില്ല. എന്റെ അടുത്ത് നിന്ന് തലയും കറങ്ങി ഒരു വീഴ്ചയായിരുന്നു. ഇക്കാര്യം ഞങ്ങളെവിടെയും പറഞ്ഞിട്ടില്ലെന്നും ജീവ പറയുന്നു