ഐ എഫ് എഫ് കെ 17 മുതല്‍ എറണാകുളത്ത്! ആറു തിയേ റ്ററുകളിലായി 80 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേള 17 മുതല്‍ എറണാകുളത്തേക്ക്. ആറു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് എറണാകുളത്തു പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തരമത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ് പ്രദര്‍ശനം. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സരിത തിയേറ്ററാണ് മുഖ്യവേദി. ഇതിനുപുറമെ സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ഇവിടെ നാളെ, 16,17 തീയതികളില്‍ സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തും.

ആശുപത്രികളില്‍ നിന്നും ലാബുകളില്‍നിന്നുമുള്ള (മേള തുടങ്ങുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം സവിത, സരിത സംഗീത തിയറ്റര്‍ സമുച്ചയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെ നാളെ ആരംഭിക്കും. പാസ് വിതരണത്തിനൊപ്പമാകും ആന്റിജന്‍ ടെസ്റ്റും ആരംഭിക്കുക. തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള നടക്കുന്നത്.

Noora T Noora T :