ഇഷ്ടമില്ലെങ്കില്‍ തന്റെ സിനിമകള്‍ കാണേണ്ട…, ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ക്കെതിരെയും ബഹിഷ്‌ക്കരണാഹ്വാനം

ഇപ്പോള്‍ ബോളിവുഡില്‍ ബഹിഷ്‌കരണങ്ങളുടെ കാലമാണ്. ഇപ്പോഴിതാ ആമിര്‍ഖാനും ഹൃത്വിക് റോഷനും പിന്നാലെ ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ക്കെതിരെയും ബഹിഷ്‌ക്കരണാഹ്വാനം തകൃതിയായി നടക്കുകയാണ്. ഇഷ്ടമില്ലെങ്കില്‍ തന്റെ സിനിമകള്‍ കാണേണ്ട എന്ന ആലിയയുടെ പരാമര്‍ശമാണ് ബഹിഷ്‌കരണാഹ്വാനത്തിന് കാരണം.

ആലിയ ഭട്ടിനെയും അവരുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയേയും ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുള്ള ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ആലിയ വിധേയ ആയിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങളിലെ ചില പരാമര്‍ശങ്ങളാണ് കാരണം.

ആലിയയുടേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നാണ് ബഹിഷ്‌കരണക്കാര്‍ പറയുന്നത്. താരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവരും ഏറെയാണ്. അതേസമയം ആമിര്‍ഖാന്റെ ലാല്‍സിങ് ചദ്ദയാണ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി ട്രെന്‍ഡിംഗില്‍ നിന്നിരുന്ന.്

എന്നാല്‍ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാതെ പോയതോടെ തങ്ങളുടെ മിടുക്കാണെന്നാണ് ബഹിഷ്‌കരണക്കാരുടെ വാദം. ആമിര്‍ ഖാന്റെ പടത്തെ പിന്തുണച്ചതിനും ചിത്രം കാണാന്‍ ആവശ്യപ്പെട്ടതിനുമാണ് ഋത്വിക് റോഷനെതിരെ തിരിഞ്ഞത്. കശ്മീര്‍ ഫയല്‍സ് ഇറങ്ങിയ സമയത്ത് ഋത്വിക് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഇവര്‍ ചോദിച്ചിരുന്നു.

Vijayasree Vijayasree :