ഈ സ്ത്രീയെ പരിചയപ്പെടുന്നത് കാവ്യ മാധവന്‍ വഴിയാണ് എന്നും ഒരു ശ്രുതിയുണ്ട്…, പൊലീസിന്റെ കൈയില്‍ നിറയെ തെളിവുകളാണ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന പ്ലാനുകള്‍; ഇനി ബാലചന്ദ്രകുമാറിന്റെ ഊഴമാണെന്ന് ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ അതിനിര്‍ണായകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതി തന്നെ മാറിമറിയുന്നത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ബാലചന്ദ്രകുമാറിനെതിരെ വ്യാജ ബ ലാല്‍സംഗ കേസ് കൊടുത്ത സംഭവത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട് എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ആറ് പേര്‍ക്കെതിരെയാണ് കേസ് കൊടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ വ്യാജ ബ ലാല്‍സംഗ കേസ് കൊടുത്ത രണ്ട് മൂന്ന് കാര്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ വസ്തുതാപരമായി ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ബാലചന്ദ്രകുമാറിതാ കോടതിയിലേക്ക്. ആറ് പേരുടെ പേരിലാണ് ബാലചന്ദ്രകുമാര്‍ കേസ് കൊടുത്തത്.

കേസ് കൊടുക്കുന്നത് മാത്രമല്ല ഡി ജി പി, െ്രെകംബ്രാഞ്ച് മേധാവി, കേരള ഹൈക്കോടതി അതുപോലെ തന്നെ മറ്റേതെല്ലാം മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാലചന്ദ്രകുമാര്‍ ആറ് പേര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അതിലൊന്ന് ശാന്തിവിള ദിനേശാണ്. നിരന്തരം ബാലചന്ദ്ര കുമാറിനെ ചീത്ത വിളിച്ചു കൊണ്ടിരിക്കുന്ന, ദിലീപിന് വേണ്ടി സംസാരിച്ച് കൊണ്ടിരിക്കുന്ന ആളാണ് ശാന്തിവിള ദിനേശ്.

മറ്റൊന്ന് തിരുവനന്തപുരത്തുള്ള ഓണ്‍ലൈന്‍ ചാനലിന്റെ നടത്തിപ്പുകാരനായ ജസ്റ്റിന്‍ ഡൊണാള്‍ഡ്, അതുപോലെ തന്നെ അവരുടെ ചാനലിലുള്ള സുമേഷ് മാര്‍ക്കോപോളോ, ഷീല പിള്ള, എറണാകുളത്ത് എഴുപുന്നയില്‍ താമസിക്കുന്ന ഡിറ്റോ എന്ന് പേരുള്ള ഒരു അധ്യാപകന്‍. ഒരു സിനിമ നേരത്തെ ചെയ്തിട്ടുണ്ട്. കൂടാതെ വ്യാസന്‍ എടവനക്കാട്.

ഇത്രയും പേരുടെ പേരിലാണ് മാനനഷ്ടത്തിനും അതുപോലെ തന്നെ തനിക്ക് ഇത്രയും നാള്‍ ഒരു കേസില്‍ സാക്ഷിയാകാന്‍ പോയതിന്, ഒരു കേസില്‍ താന്‍ തെളിവുകള്‍ സമര്‍പ്പിച്ചതിന് തനിക്കെതിരെ ഇത്രയും കള്ളക്കഥകള്‍ കെട്ടിച്ചമച്ച് പൊതു സമൂഹത്തിനിടയില്‍ അവമതിപ്പ് ഉണ്ടാക്കിയതിനാണ് ഈ കേസുകളെല്ലാം കൊടുക്കുന്നത്.

ബാലചന്ദ്രകുമാറിനെതിരെ ഈ കേസുകള്‍ കെട്ടിച്ചമക്കുന്നത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ രംഗത്ത് വന്നതോട് കൂടിയാണ്. ഈ വ്യാസന്‍ എടവനക്കാട് എന്ന് പറയുന്ന ആള്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപിന്റെ റൈറ്റ് ഹാന്‍ഡ് ആണ്, അങ്ങനെ വ്യാസന്‍ വഴിയാണ് ഈ ആളെ കണ്ടെത്തിയത് എന്നും പറയുന്നു.

കണ്ണൂരുള്ള ഒരാളെ ഇവര്‍ക്ക് പരിചയപ്പെട്ട് കിട്ടുന്നത് അതായത് ഈ സ്ത്രീയെ പരിചയപ്പെടുന്നത് കാവ്യ മാധവന്‍ വഴിയാണ് എന്നും ഒരു ശ്രുതി കേള്‍ക്കുന്നു. ആ സ്ത്രീ പറഞ്ഞത് മുതല്‍ പച്ചക്കള്ളങ്ങളാണ് എന്നുള്ളത് പോലീസ് സംഘം കണ്ടെത്തിക്കഴിഞ്ഞു. അവര്‍ രണ്ട് മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ കേസ് ഉള്ള ആളാണ് ആ കേസുകള്‍ക്ക് ഒക്കെ മൊഴി കൊടുക്കുമ്പോള്‍ പല വയസും പല പേരുകളും ആണ് പറഞ്ഞിരുന്നത്.

അതുപോലെതന്നെ ഒരു കൊലക്കേസും അവരുടെ പേരില്‍ ഉണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉള്ള ഒരു സ്ത്രീയെ എറണാകുളത്ത് കൊണ്ടുവരുന്നു. സിനിമ തിരക്കഥയെ പോലും വെല്ലുന്ന രീതിയില്‍ അവിടെ ഒരു വീട്ടില്‍ നേരത്തെ ഈ ജസ്റ്റിനും അതുപോലെ തന്നെ ഡിറ്റോ എന്നു പറയുന്ന ആളും ചേര്‍ന്ന് ജയ് ഹിന്ദ് ടിവിക്ക് വാടകക്ക് എടുക്കാനാണ് എന്ന് പറഞ്ഞ് 2005 മുതലോ മറ്റോ എസ് രമേശന്‍നായര്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ നിലയിലേക്ക് ചെല്ലുന്നു.

അവിടെ കയറി അവിടെ നിന്നും ചില വിവരങ്ങളൊക്കെ ശേഖരിക്കുന്നു. അവിടെ കിടന്ന ഫര്‍ണിച്ചറുകള്‍, അവിടത്തെ ചില ഫോട്ടോഗ്രാഫ്. ഇതെല്ലാം എടുത്ത്, അവിടെ ഉണ്ടായിരുന്ന സാധനങ്ങളുടയൊക്കെ ഡീറ്റൈല്‍ എടുത്തിട്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ വച്ചാണ് പീഡിപ്പിച്ചത് എന്നുള്ള കഥയുണ്ടാക്കി. തൃശൂര്‍ ഒരു പുലബന്ധം പോലുമില്ലാത്ത ഏതോ ഒരു റെസ്‌റ്റോറന്റില്‍ അവിടെ പോലീസ് അന്വേഷിച്ചപ്പോള്‍ അവര്‍ മൊഴി കൊടുത്ത രീതിയില്‍ ഒരു സാധനങ്ങളും ആ കടയില്‍ ഇല്ല.

വര്‍ഷങ്ങളായി നടക്കുന്ന ഹോട്ടലാണ്. അങ്ങനെ അതും കള്ളത്തരം പൊളിഞ്ഞു. ഈ ജസ്റ്റിനും ഡിറ്റോയും എല്ലാം ചേര്‍ന്ന് എസ് രമേശന്‍ നായര്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് കൂടി നടന്ന് പോകുന്നതും അവിടെ വന്ന് കയറുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കിട്ടിയിട്ടുണ്ട്. അവരെ കെട്ടി ഇറക്കിയതാണ്, പണം കൊടുത്ത് ഇറക്കിയതാണ്, അവര്‍ക്ക് രണ്ട് പ്രാവശ്യം പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ജസ്റ്റിന്‍ പോലീസിന് മൊഴിയും കൊടുത്തു.

പൊലീസിന്റെ കൈയില്‍ നിറയെ തെളിവുകളാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകളുമായി ഒരാള്‍ വരുമ്പോ അവരെ എങ്ങനെ സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാം എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ബാലചന്ദ്രകുമാറിന് എതിരെ ഇവരെല്ലാം കൂടി കെട്ടിച്ചമച്ച ഈ കഥ. അത്രത്തോളം മാനസിക വിഷമങ്ങളും ആ ബാലചന്ദ്രകുമാര്‍ അനുഭവിച്ച് കഴിഞ്ഞു. ഇനി ബാലചന്ദ്രകുമാറിന്റെ ഊഴമാണ്. ആറ് പേര്‍ക്കെതിരെ ജീവപര്യന്തം തടവിന് വരെ വകുപ്പുണ്ട് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഈ അധമ പ്രവര്‍ത്തി ചെയ്തവര്‍ അത് അനുഭവിക്കുക തന്നെ ചെയ്യും എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Vijayasree Vijayasree :