അനുഭവമാണ് ഏറ്റവും വലിയ വില്ലന്‍, ഇരുപത് വര്‍ഷമായി ഇന്റസ്ട്രിയിലുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. പുതിയതായി വരുന്നയാള്‍ക്ക് സിനിമയെപ്പറ്റി നല്ല ക്ലാരിറ്റി ഉണ്ടെങ്കില്‍ ചോദ്യം ചോദിക്കുന്നതിള്‍ എന്താണ് തെറ്റ്; തുറന്ന് പറഞ്ഞ് ജയസൂര്യ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. അനുഭവമാണ് ഏറ്റവും വലിയ വില്ലനെന്നാണ് ജയസൂര്യ പറയുന്നത്. തന്റെ ഏറ്റവും ഒടുവില്‍ റീലിനിനെത്തിയ ചിത്രം ജോണ്‍ ലൂഥറിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സിനിമ മേഖലയില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് സീനിയോറിറ്റി. ഞാന്‍ ഇരുപത് വര്‍ഷമായി ഇന്റസ്ട്രിയിലുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. പുതിയതായി വരുന്നയാള്‍ക്ക് സിനിമയെപ്പറ്റി നല്ല ക്ലാരിറ്റി ഉണ്ടെങ്കില്‍ ചോദ്യം ചോദിക്കുന്നതിള്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥര്‍ സംവിധാനം ചെയ്തത്.

ഷൂട്ടിങ്ങ് സമയത്ത് സംവിധായകനോട് ജയസൂര്യ നിരന്തരം ചോദ്യം ചോദിക്കുമായിരുന്നെന്ന് കേട്ടിരിന്നു എന്ന അവതാരകയുടെ ചോദ്യത്തിനാണ് ജയസൂര്യ മറുപടി നല്‍കിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് താന്‍ നിരന്തരം ചോദ്യം ചോദിക്കു കാരണം ഒരുപാട് നാളെത്തെ ഗ്യാപ്പ് എടുത്താണ് ചിത്രം ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ സിനിമയെപ്പറ്റി അവന് ഓര്‍മ്മയുണ്ടോ എന്ന് തനിക്കറിയാനായിരുന്നെന്നും തമാശ രൂപേണ അദ്ദേഹം പറഞ്ഞു.

അഭിജിത്ത് അല്ലാതെ മറ്റൊരു സംവിധായകനായിരുന്നെങ്കില്‍ സിനിമ ഉപേക്ഷിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ജോണ്‍ ലൂഥര്‍. തിയേറ്ററില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞിരുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അല്‍ഫോന്‍സാ ഫിലിംസിന്റെ ബാനറില്‍ തോമസ് മാത്യൂ ആണ് ചിത്രം നിര്‍മ്മിച്ചത്‌.

Vijayasree Vijayasree :