വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങള്‍ വീണ്ടും ലീക്കായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ലീക്കായ ഗാനരംഗങ്ങള്‍ വലിയ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അശ്രദ്ധയാണ് തുടര്‍ച്ചയായി രംഗങ്ങള്‍ ലീക്കാകുന്നതിന് കാരണമെന്നാണ് പ്രേക്ഷകര്‍ ആരോപിക്കുന്നത്.
നേരത്തെയും പല സീനുകളും ലീക്കായിരുന്നു. സിനിമയിലെ നിര്‍ണായക രംഗമാണ് നേരത്തെ ലീക്കായത്. വിജയ്, പ്രഭു എന്നിവരുള്‍പ്പെടുന്ന ഒരു ആശുപത്രി രംഗംമായിരുന്നു പുറത്തായത്. ഡോക്ടര്‍ വേഷത്തിലാണ് പ്രഭു. നായകനും പ്രഭുവും ചേര്‍ന്ന് ഒരു സ്‌ട്രെച്ചര്‍ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതാണ് വീഡിയോ.
സ്‌ട്രെച്ചറില്‍ കിടക്കുന്നത് ശരത്കുമാറാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നത്. സിനിമയില്‍ വിജയ്‌യുടെ അച്ഛന്റെ വേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്. ഇതിന് മുന്‍പ് ആര്‍ ഷാമിന്റയും പിന്നീട് വിജയ്‌യുടെയും രശ്മിക മന്ദാനയിടെയും വീഡിയോയും പുറത്തായിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി ആവര്‍ത്തിക്കുന്നതിനാല്‍ സെറ്റില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എന്താ ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.