ബോറടി മാറ്റാനായി ദിലീപിനെ വരുത്തും…; അന്ന് ദിലീപ് വലിയ നായകനൊന്നുമല്ല; മമ്മൂക്കയ്ക്ക് ബോറടിക്കാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ദിലീപ് വന്നത്; മമ്മൂട്ടിയോട് കമല്‍ ചൂടായ സംഭവം!

പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞ് എന്നത് ഒരു ക്ലീഷേ പ്രയോഗം ആണെങ്കിലും മമ്മൂട്ടിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ. തുടർന്നുവരുന്ന ഓരോ സിനിമകൾ കൊണ്ടും ആരാധകരെ ഞെട്ടിക്കുന്ന നടന വിസ്മയം.

അഭിനയത്തിന്റെ കാര്യത്തിലും സിനിമയെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിലും മമ്മൂട്ടിയോളം അപ്പ്‌ഡേറ്റഡ് ആയൊരു നടനില്ല. ലുക്കിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമൊക്കെ ഏതൊരു യുവനടനും മമ്മൂട്ടിയുടെ പിന്നിലാണ് സ്ഥാനം. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര.

വായിക്കാം വിശദമായി….. “പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുണ്ട് മമ്മൂട്ടിയ്ക്ക്. എന്നാല്‍ അതുപോലെ തന്നെ ശാന്തനാവുകയും ചെയ്യും. അത്തരത്തിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് രാജൻ പൂജപ്പുര നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മമ്മൂക്ക എന്ന വ്യക്തി ഭയങ്കര ജോളിയാണ്. ഒരു സീന്‍ ഷൂട്ട് ചെയ്ത ശേഷം വെറുതിയിരിക്കുന്നത് ഇഷ്ടമല്ല. അപ്പോള്‍ ബോറടി മാറ്റാനായി ദിലീപിനെ വരുത്തും. അന്ന് ദിലീപ് വലിയ നായകനൊന്നുമല്ല. അതിനാലും മമ്മൂക്കയാണല്ലോ എന്നും പറഞ്ഞും അദ്ദേഹം വന്നു. മമ്മൂക്കയ്ക്ക് ബോറടിക്കാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ദിലീപ് വന്നത്. അസിസ്റ്റന്റൊന്നുമല്ല അന്ന്. ഇതിന് വേണ്ടി മാത്രമാണ് വരുന്നത്. കമല്‍ സാര്‍ കൂടെ വിളിച്ചിട്ടാണ് വരുന്നത്. മമ്മൂക്കയ്ക്ക് ബോറടിക്കുന്നത് ഇഷ്ടമല്ലെന്നാണ് രാജന്‍ പറയുന്നത്.

കമല്‍ സാറുമായൊരു ക്ലാഷുണ്ടായതിനെക്കുറിച്ചും രാജന്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഒരു സീന്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക ഒരു നിര്‍ദ്ദേശം പറഞ്ഞു. പക്ഷെ അത് കമല്‍ സാറിന് ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ അഭിനയിക്കുവാന്‍ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ട് അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞു. അത് അപ്പോള്‍ പുള്ളിയ്ക്ക് മൂഡൗട്ടായി. പക്ഷെ പിന്നെ അതങ്ങ് ശരിയായി. ഡയറക്ടറും ആര്‍ട്ടിസ്റ്റുമാണല്ലോ എന്നാണ് രാജന്‍ പറയുന്നത്. മമ്മൂക്ക തന്നോട് ദേഷ്യപ്പെട്ട സംഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

പിന്നീട് മമ്മൂക്കയുടെ വീടിന്റെ പാലു കാച്ചലിന്റെ സമയമാണ്. മറ്റന്നാളാണ് പാലു കാച്ച്. നാളെ ഡബ്ബിംഗും. ഇന്ന് ഞാന്‍ വിളിച്ചിട്ട് നാളെ വന്ന് ഡബ്ബ് ചെയ്ത് തരണമെന്ന് പറഞ്ഞു. വീടു പാല് കാച്ച് കഴിഞ്ഞിട്ട് പോരെ എന്ന് ചോദിച്ചു. മറ്റന്നാള്‍ പാലു കാച്ചല്ലേ തിരക്കല്ലേ, അതുമാത്രമല്ല മറ്റന്നാള്‍ നമുക്ക് ഡബ്ബിംഗ് തീയേറ്ററില്ലെന്നും നാളയെ ഉള്ളൂവെന്നും പറഞ്ഞു. ചങ്ങനാശ്ശേരിക്കാരന്‍ സതീഷാണ് എഞ്ചിനീയര്‍. അങ്ങേരോട് മറ്റന്നാള്‍ തീയേറ്ററില്‍ ഇല്ലെന്ന് ഞാന്‍ പറയാന്‍ വിട്ടു.

മമ്മൂക്ക നേരെ വന്ന്, എടാ സതീഷേ മറ്റന്നാള്‍ എനിക്കിവിടെ തീയേറ്ററില്ലേ എന്ന് ചോദിച്ചു. എനിക്ക് ഒരു മണിക്കൂര്‍ തരാന്‍ നിനക്ക് പറ്റില്ലേയെന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് ഒരു മണിക്കൂര്‍ ഒരു ദിവസം മൊത്തം നിങ്ങളെടുത്തോ എന്നായിരുന്നു സതീഷിന്റെ മറുപടി. ഇത് കേട്ടതും മമ്മൂക്ക ദേഷ്യപ്പെട്ടു. ഇതെല്ലാം കേട്ടു കൊണ്ടിരിക്കുകയായിരുന്ന കമല്‍ സാര്‍, രാജാ അങ്ങേര്‍ക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ പറഞ്ഞു വിടൂവെന്ന് പറഞ്ഞു.

നാളെ പാലു കാച്ചല്ലേ എല്ലാവരും വരുന്ന ദിവസമല്ലേയെന്ന് ഞാന്‍ പറഞ്ഞു. നീയൊരു ചുക്കും പറയണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. നോക്കുമ്പോള്‍ വന്ന കാര്‍ പഞ്ചര്‍. പോകണമെങ്കില്‍ വീട്ടിലേക്ക് വിളിക്കണം. അന്ന് കോയിന്‍ ഇട്ട് വിളിക്കുന്ന ഫോണേയുള്ളൂ. ഞാന്‍ കോയിന്‍ കൊടുത്തപ്പോള്‍ വാങ്ങിയില്ല. നിന്റെ ഒരു പുല്ലുവും വേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ സ്റ്റുഡിയോയിലെ പയ്യന്‍ കോയിന്‍ കൊടുത്തു. അങ്ങനെ വിളിച്ചു, വീട്ടില്‍ നിന്നും ബിഎംഡബ്ല്യു കാര്‍ വന്ന ശേഷമാണ് പോയത്.

ഇതെല്ലാം കഴിഞ്ഞ് പിന്നീടൊരു ദിവസം ഞാന്‍ മാന്ത്രികം സിനിമയുടെ ലൊക്കേഷനില്‍ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്കയും ഫാസില്‍ സാറും കുറച്ചു പേരുമൊക്കെ വന്നു. നീ എന്താടാ എന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതെ നില്‍ക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, മമ്മൂക്കയല്ലേ പിണങ്ങിയതെന്ന്. എടാ അതൊക്കെ തമാശയല്ലേ എന്ന് പറഞ്ഞു തോളിയില്‍ കയ്യിട്ട് സംസാരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

about mammooty

Safana Safu :