ഓണം ഷൂട്ട് തുടങ്ങി സീരിയൽ താരങ്ങൾ; ആദ്യമെത്തിയത് സൂര്യാ കൈമൾ…; ദാവണിയിലും സെറ്റ് സാരിയിലും തിളങ്ങി അൻഷിതാ അഞ്ജി!

കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ കണ്ണുലുണ്ണിയായ നായികയാണ് അൻഷിത അ‍ഞ്ജി. മറ്റൊരു നായികമാർക്കും കിട്ടാത്തത്ര സ്നേഹമാണ് അൻഷിയ്ക്ക് മലയാളികളിൽ നിന്നും ലഭിക്കുന്നത്. പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രം അൻഷിതയ്ക്ക് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. സൂര്യ എന്ന പേരുപോലെ ആഞ്ജിയമ്മ എന്ന പേരും ആരാധകർ സ്നേഹത്തോടെ ഉപയോഗിക്കാറുണ്ട്.

സീരിയലിന് പുറമേ സോഷ്യൽ മീഡിയയിലും അൻഷിത വളരെ സജീവമാണ്. ഇപ്പോൾ തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും നായിക അൻഷിത ആണ്. ഓണത്തോട് അനുബന്ധിച്ചു അൻഷിത നടത്തിയ ഫോട്ടോഷൂട്ട്‌ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

സെറ്റ് സാരിയിൽ അതിമനോഹരിയായി ആണ് അൻഷിത എത്തിയിരിക്കുന്നത്. ദാവണി ധരിച്ചുള്ള ചിത്രങ്ങളും അൻഷിത പങ്കുവച്ചിട്ടുണ്ട്. നടി റെബേക്ക സന്തോഷിന്റെ ബൈബേക്കാ എന്ന സ്ഥാപനമാണ് വസ്ത്രങ്ങൾക്ക് പിന്നിൽ.

വസ്ത്രത്തിന് യോജിച്ച ആഭാരണങ്ങൾ ആണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

കൂടെവിടെ സീരിയലിലൂടെയാണ് അൻഷിദ കൂടുതൽ പ്രശസ്തയാകുന്നത് . ബിപിൻ ആണ് പരമ്പരയിൽ അൻഷിതയുടെ നായകനായെത്തുന്നത്.

ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇവർക്ക് ഫാൻസ്‌ പേജുകൾ വരെയുണ്ട്. അഭിനത്തിനു പുറമേ ഒരു യൂട്യൂബ് വോഗ്ഗർ കൂടിയാണ് അൻഷിത. തന്റെ വിശേഷങ്ങളെല്ലാം ചാനലിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്.

സീ കേരളത്തിലെ കബനി എന്ന പരമ്പരയിലൂടെയാണ് അൻഷിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് തകർപ്പൻ കോമഡി എന്ന ഷോയിലും പങ്കെടുത്തു. മോഡലിംഗ് രംഗത്തും അൻഷിത സജീവമാണിപ്പോൾ. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

about anshitha

Safana Safu :