സമയം വെളുപ്പിന് 1.43 ; നട്ടപ്പാതിരയ്ക്ക് ഉറക്കമില്ലാതെ ആരതിയും റോബിനും …സഹിക്കവയ്യാതെ കാഴ്ചക്കാർ!

ശരിക്കും റോബിന് ചുറ്റുമുള്ളത് ആരാധകരാണോ അതോ വിമർശകരാണോ..? കാരണം റോബിൻ എന്തുചെയ്താലും അതിങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നതെന്തിനാണ്..? ബിഗ് ബോസ് കഴിഞ്ഞ് എല്ലാവരും പൊടിയും തട്ടി പോയി. എന്നിട്ടും റോബിനെ മാത്രം ആരും വെറുതെവിടുന്നില്ല…

ദില്‍ റോബ് തരംഗം അവസാനിച്ച ശേഷവും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോൾ സധാനേരവും ആരതി പൊഡിയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് റോബിൻ പങ്കുവച്ചുകൊണ്ടിരിക്കുന്നത് . അതിനിപ്പോൾ എന്താ..? , അതിനൊന്നുമില്ല..

പക്ഷെ ഇവരെ കാണുമ്പോൾ എല്ലാവര്ക്കും ഒരു കൗതുകം ആണ്… ആ കൗതുകം ലേശം കൂടുതലാണ്
എന്ന് പറയുന്നതല്ലേ.. അതിന്റെ ഒരു ശരി. ഏറ്റവും ഒടുവിലായി ആരതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ കാണുമ്പോള്‍ ഇത്രയും ആത്മബന്ധം റോബിനും ആരതിയും തമ്മില്‍ ഉണ്ടോ എന്ന് തോന്നിപ്പോവും.

‘സമയം 1.43, എന്റെ പ്രൊഡക്ഷന്‍ യൂണിറ്റിനൊപ്പം റോബിന്‍’ എന്ന് പറഞ്ഞുകൊണ്ട് ആണ് ആരതി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ ഉറക്കം തൂക്കി കൊണ്ട് റോബിന്‍ തുണികള്‍ മടക്കി വയ്ക്കുന്നതും കാണാം. പോസ്റ്റിനൊപ്പം ലവ് ഇമോജിയും ആരതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരതിയുടെ വീഡിയോയ്ക്ക് താഴെ ‘നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു’ എന്ന് പറഞ്ഞ് റോബിനും എത്തിയിട്ടുണ്ട്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എപ്പോഴും ആരതിയ്ക്ക് ഒപ്പം തന്നെ നില്‍ക്കാതെ ഇടയ്‌ക്കൊക്കെ വീട്ടില്‍ പോയി അച്ഛനെയും അമ്മയെയും കാണുന്നത് നല്ലതാണെന്നാണ് ചിലരുടെ കമന്റുകള്‍. ആരതിയോട് റോബിനുള്ള ഇഷ്ടം എത്രമാത്രമാണെന്ന് അളക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്. ഉറക്കം വന്നിട്ടും ഉറങ്ങാതെ, റോബിന്റെ ജോലിയോടും, സ്‌നേഹത്തോടും ഉള്ള ആത്മാര്‍ത്ഥതയെ കുറിച്ചാണ് മറ്റു ചിലരുടെ കമന്റുകള്‍.

ഇത് ആദ്യമായല്ല പ്രേക്ഷകര്‍ക്ക് കൗതുകം ഉള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ആരതിയും റോബിനും എത്തുന്നത്. നേരത്തെ ഒരു ചുമരില്‍ തന്റെയും ആരതിയുടെയും പേര് ഒരുമിച്ച് എഴുതുന്ന വീഡിയോ റോബിന്‍ തന്നെ പങ്കുവച്ചിരുന്നു. ആരതിയ്ക്ക് ഒപ്പമുള്ള എല്ലാ നിമിഷങ്ങളും ഫോട്ടോ ആക്കിയും വീഡിയോ ആക്കിയും റോബിന്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തയോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു അഭിമുഖം എടുത്തതിലൂടെ തുടങ്ങിയ ബന്ധമാണ് റോബിന്റെയും ആരതിയുടെയും. കട്ടന്‍ വിത്ത് ഇമ്മട്ടി എന്ന ഷോയില്‍ റോബിനെ ഇന്റര്‍വ്യു ചെയ്യാനെത്തിയ ആരതിയുടെ നോട്ടം വൈറലായി. ആ സമയത്ത് തന്നെയാണ് റോബിനും ദില്‍ഷയും ബ്രേക്കപ്പ് ആവുന്നത്.

ദില്‍ഷയോടുള്ള പ്രതികാരമോ, ആരതിയോടുള്ള പ്രണയമോ എന്ന് അറിയില്ല, പിന്നീട് ആരതിയ്‌ക്കൊപ്പമുള്ള വീഡിയോകളുമായി റോബിന്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു.

about robin

Safana Safu :