എന്റെ പൊന്നോ! ഒന്നൊന്നര കെമിസ്ട്രി ദിലീപിന്റെ അടുത്തേക്ക് ചിരിച്ചെത്തി കാവ്യ അമിത സന്തോഷം പ്രകടിപ്പിച്ച് ദിലീപ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ചടങ്ങുകളുടെ  ഫോട്ടോയും വീഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. നാദിർഷയുടെ ഉറ്റ ചങ്ങാതിയും നടനുമായ   ദിലീപ് കുടുംബസമേതമാണ്  പൊതുവേദിയിലെത്തിയത്. ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷി യ്ക്ക്  ഒപ്പം ദിലീപ് എത്തിയത് വിവാഹത്തിന് മുന്നോടിയായി ഒരാഴ്ചയോളം നീണ്ട ചടങ്ങുകളിലും താരകുടുംബം സജീവമായി പങ്കെടുത്തിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് വന്നഫോട്ടോസിലും വീഡിയോയിലും ദിലീപും കുടുംബവുമാണ് തിളങ്ങി നിന്നത്.

പ്രീ വെഡ്‌ഡിങ് സെലിബ്രേഷനിലെ   ഡാന്‍സ് വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. ഇതിനിടയിലായിരുന്നു  മീനാക്ഷിയും നമിതയും വേദിയിലേക്കെത്തുകയും മത്സരിച്ച് ചുവടുവെക്കുകയും ചെയ്തത്.  വധുവിനെ നടുവില്‍ നിര്‍ത്തി   കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ചത്. വീഡിയോ വൈറലായതോടെ അമ്മ മഞ്ജു വാര്യരെ പോലെ തന്നെയുണ്ട് മീനൂട്ടിയെ കാണാനെന്ന കമന്റുകളാണ് വന്നത്. മഞ്ജു വാര്യര്‍ക്ക് നൃത്തതോടുള്ള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞു.

ഇപ്പോഴിതാ മകളുടെ ഡാന്‍സ് വീഡിയോ കണ്ട് ആസ്വദിക്കുന്ന താരദമ്പതിമാരുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.മീനൂട്ടിയുടെ ഡാന്‍സ് കാണാനായി മുന്‍നിരയില്‍ തന്നെ പിതാവ് ദിലീപും കാവ്യ മാധവനും ഉണ്ടായിരുന്നു. ആദ്യം വൈറലായ വീഡിയോയ്ക്ക് പിന്നാലെ മകളുടെ ഡാന്‍സ് കണ്ട് ആസ്വദിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ചിരിച്ച് സന്തോഷിച്ച് ദിലീപിന്റെ അടുത്തേക്ക് എത്തുന്ന കാവ്യയും അമിത സന്തോഷം പ്രകടിപ്പിക്കുന്ന ദിലീപുമാണ് പുതിയ വീഡിയോയിലുള്ളത്. ദിലീപ് എന്ന അച്ഛന്റെ അഭിമാന നിമിഷങ്ങളെന്ന് സൂചിപ്പിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അതിവേഗം ഈ വീഡിയോ വൈറലായി മാറി.

മാതാപിതാക്കന്മാരെ പോലെ തന്നെ മീനൂട്ടിയ്ക്കും വലിയൊരു ആരാധകകൂട്ടം ഉണ്ട്. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മീനൂട്ടിയുടെ വിശേഷങ്ങള്‍ അറിയാനാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. ദിലീപും നാദിര്‍ഷയും തമ്മിലുള്ളത് പോലെ മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലും ചങ്ങാതിമാരാണ്. അങ്ങനെ പ്രിയപ്പെട്ട സുഹൃത്തിന്റെ കല്യാണത്തില്‍ തിളങ്ങി നിന്നതും ഈ താരപുത്രി തന്നെയായിരുന്നു.

വിവാഹ മാമാങ്കത്തിന് പിന്നാലെ നമിത പങ്കിട്ട പുതിയത് ഒരു ചിത്രവും അതിനു നൽകിയ ക്യാപ്‌ഷനും ആണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എന്റെ കുഞ്ഞുപെൺകുട്ടി വിവാഹിതയായെന്നുവിശ്വസിക്കാൻ വയ്യ’, എന്ന ക്യാപ്‌ഷനോടെയാണ് പ്രിയ സഖിമാർക്കൊപ്പമുള്ള ചിത്രം നമിത പങ്ക് വച്ചത്. 

Noora T Noora T :