അഡ്വക്കറ്റ് സംഗീത ലക്ഷ്മണക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ പി ജി പ്രേംലാല്‍. മോഹന്‍ലാലും മമ്മൂട്ടിയും വിഗ്ഗ് ഉപയോഗിക്കുന്നതിനെതിരെ സംഗീത ലക്ഷ്മണ കഴിഞ്ഞ ദിവസം പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പ്രേം ലാലിന്റെ കുറിപ്പ്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്.
പ്രേംലാലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
കേരളത്തിലെ ഏറ്റവും വൃത്തികെട്ട ആണ്‍നാക്ക് പിസി ജോര്‍ജിന്റേതാണെന്നതു പോലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും ഈ സ്ത്രീയുടേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവരുടെ സ്വന്തം മകന്‍ ഇവരെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ബോദ്ധ്യപ്പെട്ടിരുന്നു.
ആ ബോദ്ധ്യം ഇവരുടെ ഏതെങ്കിലുമൊരു അഭിപ്രായപ്രകടനം കഷ്ടകാലത്തിന് ശ്രദ്ധയില്‍ പെടുന്ന അവസരങ്ങളിലാകട്ടെ, കൂടുതല്‍ കൂടുതല്‍ ഉറച്ചതായിത്തീരുകയും ചെയ്യുന്നു. കഷ്ടിച്ച് 25 വയസ്സു കഴിയുമ്പോഴേക്കും തലയിലെ മുടി ഡൈ ഉപയോഗിച്ച് കറുപ്പിക്കുകയും മുടി കൊഴിഞ്ഞുപോയതിനാല്‍ ഹെയര്‍ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തുകയുമൊക്കെ ചെയ്യുന്ന എത്രയോ ചെറുപ്പക്കാര്‍ നമുക്കു ചുറ്റുമുണ്ട്!
അങ്ങനെയായിരിക്കെ,സിനിമ പോലെ ഒരു ഷോ ബിസിനസ്സില്‍ സജീവമായി നില്ക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ ശരീരം എങ്ങനെ കൊണ്ടുനടക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഈ പെണ്ണുമ്പിള്ളയ്ക്ക് എന്താ പ്രശ്‌നം സ്വന്തം ശരീരമെന്നത് ഒരു താരത്തിന്റെയെന്നല്ല, ഏതൊരു സാധാരണക്കാരന്റെയും അവകാശവും തീരുമാനവുമാണ് എന്ന് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വകതിരിവെങ്കിലും ഒരു മനുഷ്യജീവി ശീലിക്കേണ്ടതുണ്ട്. തെരുവില്‍ പരസ്യമായി വെളിക്കിരുന്നിട്ടായാലും ശരി നാലാള് ശ്രദ്ധിച്ചാല്‍ മതി എന്നു കരുതുന്നത് മനോരോഗത്തിന്റെ ഭാഗമായിട്ടു തന്നെ വരും.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
കാത്തിരിക്കൂ, കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സിനിമയില് പോരെ ഇങ്ങേര്‍ക്ക് തലയില് വിഗ്ഗ് ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.
സിനിമയൊന്നും തീയറ്ററില്‍ വിജയിക്കാത്ത, ഒടിടിയില്‍ കണ്ടാല്‍ കാണുന്നവര്‍ക്ക് സ്വന്തം ടിവി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വണ്‍ ആന്റ് ഓണ്‍ലി ലേഡി സൂപ്പര്‍സ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആര്‍ട്ടിഫിഷ്യല്‍’ ന്ന്, ‘ഷോ യുവര്‍ ഏജ് ആന്റ് ലെറ്റ് പീപ്പിള്‍ ഡിസൈഡ് ഇഫ് ദേ കാന്‍ സ്റ്റില്‍ ലൗ യൂ’ ന്ന്.
ഫീലിംഗ് : ഈ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ… ഇവരെക്കാള്‍ 2025 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിര്‍ബന്ധമെങ്കില്‍ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നില്‍ മുത്ത് മാത്രം! കുഞ്ചാക്കോ ബോബന്‍ റോക്‌സ്! തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹന്‍ലാലും…