എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു, എനിക്ക് ഒരു പുരുഷനെ ആവശ്യമില്ല. എനിക്ക് എന്നോട് മാത്രമെ സ്‌നേഹം ഉള്ളൂ; സ്വയം വിവാഹം കഴിച്ച വിവരം പങ്കുവെച്ച് കനിഷ്‌ക സോണി

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് കനിഷ്‌ക സോണി. പവിത്ര റിഷ്ത, ദിയ ഔര്‍ ബതി ഹം എന്നീ ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്. താന്‍ സ്വയം വിവാഹം കഴിച്ചെന്നാണ് കനിഷ്‌ക പറയുന്നത്. ഒരു സൂചനയും നല്‍കാതെയാണ് വിവാഹം കഴിഞ്ഞ വിവരം കനിഷ്‌ക അറിയിച്ചിരിക്കുന്നത്. വിവാഹം എന്നത് ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് സ്‌നേഹവും സത്യസന്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നടി പറയുന്നു.

നെറ്റിയില്‍ സിന്ദൂരവും ‘മംഗലസൂത്ര’യും ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ഒരു പുരുഷനെ ആവശ്യമില്ല. എനിക്ക് എന്നോട് മാത്രമെ സ്‌നേഹം ഉള്ളൂ. സ്വയം വിവാഹം കഴിച്ചു. എന്റെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാല്‍ക്കരിച്ചു എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഗുജറാത്തില്‍ നിന്നുള്ള വളരെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ളയാളാണ് ഞാന്‍. വിവാഹം എപ്പോഴും എന്റെ ഒരു സ്വപ്നമായിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ടെലിവിഷന്‍ പരിപാടികളില്‍ ദേവിയെപ്പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഞാന്‍ എന്റെ പ്രതിച്ഛായയ്ക്കാണ് പ്രധാന പരിഗണന നല്‍കിയത്.

അതുകൊണ്ട് ആരെയും താന്‍ ബുദ്ധിമുട്ടിച്ചില്ല. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു. 90 ശതമാനം സ്ത്രീകളും വിവാഹശേഷം സന്തുഷ്ടരല്ല.എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നും കനിഷ്‌ക കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :