215 കോടി രൂപയുടെ തട്ടിപ്പ് കേസ്; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തു

കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ 215 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിചേര്‍ത്തു.

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്ബാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. സുകേഷ് ഒരു തട്ടിപ്പുകാരനാണെന്ന് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു.

നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു.നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി.

സംഘം നടിയെ പലതവണ ചോദ്യംചെയ്തിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ്, നടിക്ക് പത്ത് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ നടിയുടെ ഏഴ് കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തു.

Vijayasree Vijayasree :