തമിഴ് റോക്കേഴ്‌സിലെ രണ്ട് പേര്‍ കേരളത്തിലെ ജയിലുണ്ട്; വെളിപ്പെടുത്തലുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

റിലീസ് ചെയ്യുന്ന പുതിയ സിനിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് ആയ തമിഴ് റോക്കേഴ്‌സിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. ഈ വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സിയാദ് കോക്കറുടെ വെളിപ്പെടുത്തല്‍. സിനിമ ഏതാണെന്ന് താന്‍ ഓര്‍ക്കുന്നില്ല. സുരേഷ് കുമാറും രഞ്ജിത്തും ചേര്‍ന്നാണ് അന്ന് ഡിഐജി ആയിരുന്ന പദ്മകുമാര്‍ സര്‍ വഴി തമിഴ് റോക്കേഴ്‌സിനെതിരെ പരാതി നല്‍കിയത്. കേരളത്തിലെ ജയിലിലാണ് അവരുള്ളത്.

തിയറ്ററുകളില്‍ നിന്ന് ചിലര്‍ സിനിമയുടെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്. അതൊരു തരത്തിലുള്ള മനോവൈകല്യം ആന്നെനും സിയാദ് കോക്കര്‍ വിമര്‍ശിച്ചു.

അതേസമയം ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയ ഖാലിദ്‌റഹ്മാന്‍ ചിത്രം തല്ലുമാലയുടെ വ്യാജ പ്രിന്റുകള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ടെലഗ്രാം വഴിയും ചില വ്യാജ സൈറ്റുകള്‍ വഴിയുമാണ് ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റുകള്‍ പ്രചരിക്കുന്നത്.

തിയറ്റര്‍ വ്യാജ പ്രിന്റുകളും പൈറസിയും തടയണമെന്നുള്ള ചര്‍ച്ചകള്‍ സിനിമാ ലോകത്ത് നടക്കുന്നതിനിടെയാണ് മണിക്കൂറുകള്‍ക്കകം തന്നെ റിലീസ് ചിത്രങ്ങളുടെ വ്യാജന്‍ ഇറങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട്, ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ, രക്ഷാബന്ധന്‍ തുടങ്ങിയ പുത്തന്‍ ചിത്രങ്ങളുടെയും വ്യാജന്മാര്‍ പ്രചരിക്കുന്നുണ്ട്.

Vijayasree Vijayasree :