ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം; ആരാധകരെ ഞെട്ടിച്ച് തമന്ന

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുമ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കുകയും ചെയ്യുക. ഇതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഏറ്റവും വലിയ ഭയത്തിനു പുറമേ അരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്കും തമന്ന ഉത്തരം നല്‍കിയിട്ടുണ്ട്. ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെന്നുംനടി കൂട്ടിച്ചേര്‍ത്തു.

കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനെ മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

Vijayasree Vijayasree :