മലയാളികള്‍ക്കിടയിൽ വളരെ പെട്ടന്ന് താരമായ നായികയാണ് ദിവ്യ പിള്ള. സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്തുവച്ച ദിവ്യ ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് . പിന്നീട് പൃഥ്വിരാജ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള അഭിനയിച്ചു. പിന്നാലെ ദിവ്യ പിള്ള തിളങ്ങിയത് ടെലിവിഷനിലായിരുന്നു.
ടെലിവഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് ദിവ്യ സുപരിചിതയാണ്. ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയും ദിവ്യ പിള്ള ആരാധകരെ നേടിയിട്ടുണ്ട്. അതോടൊപ്പം മിനിസ്‌ക്രീനില്‍ നിന്നും നിരവധി സുഹൃത്തുക്കളെ നേടാനും ദിവ്യയ്ക്ക് സാധിച്ചു .
ഇപ്പോഴിതാ ദിവ്യ തന്റെ പ്രണയത്തെ പറ്റിയും തേപ്പുകഥകളെ പറ്റിയുമൊക്കെ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് ദിവ്യ പറയുന്നത്. അതില്‍ നിന്നും പഠിച്ച പാഠമാണോ എന്തോ, കല്യാണത്തിനോട് ഇപ്പോള്‍ താത്പര്യമില്ലെന്നും ദിവ്യ പിള്ള പറഞ്ഞിരുന്നു.
എന്നാല്‍ ദിവ്യ പിള്ള മുന്‍പൊരിക്കല്‍ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ഭര്‍ത്താവിന്റെ കുടുംബത്തെ കുറിച്ചും സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഷൂട്ടിങ്ങിനിടെ കല്യാണം കഴിക്കാന്‍ അഞ്ചു ദിവസം ലീവെടുത്ത കഥ ഒരിക്കല്‍ ദിവ്യ പിള്ള വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. കല്യാണം കഴിച്ച ശേഷം തിരിച്ച് സെറ്റിലെത്തി ദിവ്യ പിള്ള അഭിനയിച്ച് തീര്‍ത്ത സിനിമയാണ് ഫഹദ് ചിത്രം. ഷൂട്ടിങിനിടെ കല്യാണം കഴിക്കാന്‍ 5 ദിവസത്തെ അവധി എടുത്ത ദിവ്യ കല്യാണം കഴിഞ്ഞ് വന്ന് തുടര്‍ന്ന് അഭിനയിക്കുകയായിരുന്നു.
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു തന്റെ വിവാഹമെന്ന് ദിവ്യ പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കല്യാണമുണ്ട്, അഞ്ച് ദിവസത്തെ ലീവ് വേണമായിരുന്നു എന്നാണ് താന്‍ സംവിധായകന്‍ വിനീത് കുമാറിനോട് പറഞ്ഞത്. ആരുടെ കല്യാണമാണ് എന്ന് ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം കല്യാണമാണ് എന്ന് താന്‍ പറഞ്ഞതെന്നും അതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നതെന്നുമായിരുന്നു ദിവ്യ പറഞ്ഞത്.
ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നാ ആണ് എന്റെ ഭര്‍ത്താവെന്ന് നടി അന്ന് പറഞ്ഞിരുന്നു. മറ്റൊരു റേഡിയോ അഭിമുഖത്തിലും ഭര്‍ത്താവിന്റെ കാര്യം ദിവ്യ പറഞ്ഞിരുന്നു. ബന്നായുടെ ഡാഡി 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ് എന്നും മമ്മ ഇംഗ്ലീഷുകാരിയുമാണെന്നും ദിവ്യ പിള്ള വെളിപ്പെടുത്തിയിരുന്നു.
പ്രണയവിവാഹമായിരുന്നു. ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തനിക്ക് ഒസാമയെ അറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇനി സിനിമയും ശ്രദ്ധിക്കണമെന്നും ഇതുവരെ ജോലിയില്‍ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും ദിവ്യ പറഞ്ഞിരുന്നു. നല്ല കഥയും കഥാപാത്രങ്ങളും വന്നാല്‍ അഭിനയിക്കുമെന്നും ദിവ്യ പിള്ള അന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
about divya pillai