അന്ന് ആ നടനെ കാണുമ്പോള്‍ തനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു; തനിക്ക് ക്രഷ് തോന്നിയ മലയാള നടനെ കുറിച്ച് നവ്യ നായര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ നവ്യയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ക്രഷ് തോന്നിയ നടനെ പറ്റിയാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിനിടെ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് അവതാരയുടെ ചോദ്യത്തിന് മറുപടിയായാണ് നവ്യ ഇക്കാര്യം സംസാരിച്ചത്.

കുഞ്ചാക്കോ ബോബനോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളത്. ഒന്നിച്ച് അഭിനയിച്ച സമയത്ത് താന്‍ അക്കാര്യത്തെപ്പറ്റി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും നവ്യ പറഞ്ഞു. താന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്. ആ സമയത്ത് ടിവിയിലോക്കെ കാണുമ്പോള്‍ തനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു.

താന്‍ അത്രമാത്രം ആരാധിച്ചിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബനെന്നും നവ്യ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. താന്‍ ഏറ്റവും കൂടുതല്‍ ചമ്മിയിട്ടുളളത് ഹിന്ദി പറഞ്ഞിട്ടാണെന്നും നവ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് മുബൈയില്‍ ജീവിതം തുടങ്ങിയ സമയത്ത് താന്‍ ഹിന്ദി പറയാന്‍ കുറെ ബുദ്ധി മുട്ടിയിരുന്നെന്നും, ആ സമയത്താണ് താന്‍ കൂടുതലും ചമ്മിയതെന്നും നവ്യ പറയുന്നു.

Vijayasree Vijayasree :