താഴെ വീണ എന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പിരിച്ചുവിടാനെന്നാണ് ലാലേട്ടന്‍ പറഞ്ഞു; തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ സഹദേവന്‍ എന്ന പോലീസ് കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യത്തിലെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍.

സിനിമയില്‍ മോഹന്‍ലാലിനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. താന്‍ ക്യാമറ കയ്യിലെടുക്കും നിങ്ങളേത് വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ, താന്‍ ഷൂട്ട് ചെയ്യ്‌തോളമെന്ന് ക്യാമറാമാന്‍ പറഞ്ഞു. ഒന്നും നോക്കണ്ട, നല്ല ചാമ്പ് ചാമ്പിക്കോളാനാണ് ജീത്തു ജോസഫ് പറഞ്ഞത്. മോഹന്‍ലാലിന് ഇത് മനസിലാവും. പക്ഷേ തനിക്ക് ആദ്യം പേടിയാണ് തോന്നിയത്.

ഇത് മനസ്സിലായ അദ്ദേഹം നമ്മുടെ തോളില്‍ കയ്യിട്ട് എന്താ മോനേ, എന്ന് ചോദിച്ച് വേറെ കഥകളൊക്കെ പറഞ്ഞ് തമാശകളൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും. മോഹന്‍ലാല്‍ വന്നിട്ട് ചവിട്ടിക്കെയെന്ന് പറഞ്ഞു. താന്‍ ചവിട്ടി, ഇത്രേയുള്ളു മോനേ എന്ന് ലാലേട്ടന്‍ പറഞ്ഞു. പിന്നെ ആശാ ശരത്ത് വന്നു. റിഹേഴ്‌സല്‍ നോക്കാമെന്ന് പറഞ്ഞു. ജീത്തു ജോസഫ് ആക്ഷന്‍ പറഞ്ഞു.

ആശാ ശരത്ത് സഹദേവാ എന്ന് വിളിച്ചു. താന്‍ യെസ് മേഡം എന്ന് പറഞ്ഞ് താന്‍ ചെന്ന് ഒറ്റ ചവിട്ട്, പക്ഷേ ചവിട്ടിന് പിന്നാലെ സഹദേവനാണ് താഴെ വീണത്. ആദ്യം ചവിട്ടിയപ്പോള്‍ ലാലേട്ടന്‍ അയഞ്ഞ് നിന്നു. അപ്പോള്‍ കുഴപ്പമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടി താഴെ വീണ തന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പിരിച്ചുവിടാനെന്നാണ് മോഹന്‍ലാല്‍ തമാശ രൂപേണ തന്നോട് പറഞ്ഞതെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :